കൊച്ചി:മലയാള സിനിമ സീരിയൽ താരം ശാലു മേനോനെ അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല. അഭിനേത്രി എന്നതിലുപരി ഒരു മികച്ച നർത്തകിയാണ് ശാലു മേനോൻ. നൃത്തം വളരെയേറെ ഇഷ്ടപ്പെടുന്ന താരം സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. യൂട്യൂബിൽ സജീവമാണ് താരം. ശാലു മേനോന്റെ ഡാൻസ് പരിപാടികളൊക്കെ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും സിനിമകളിലും നിറ സാന്നിധ്യമാണ് താരം. ഒരുപാട് നല്ല കഥാപാത്രങ്ങളായി താരം മിനിസ്‌ക്രീൻ ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാക്കക്കുയിൽ, കിസാൻ തുടങ്ങി, കവർ സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സീരിയലുകളിൽ സജീവമായിരുന്ന താരം
ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്ത്, മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്നീ പരമ്പരകളിലൂടെ വീണ്ടും താരം ശ്രദ്ധേയമായി. ശാലു മേനോന്റെ ജീവിതത്തിൽ പല അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ട്. സോളാർ തട്ടിപ്പുക്കേസിൽ ശാലു മേനോൻ ജയിലിലായി എന്നൊരു വാർത്ത കുറച്ചു കാലം മാധ്യമങ്ങളിലെ ഫോളോ അപ്പ് സ്റ്റോറി ആയി മാറിയിരുന്നു. നിരവധി വിവാദങ്ങൾ നടിക്കെതിരെ ഉയർന്നു. നാൽപ്പത്തി ഒമ്പത് ദിവസത്തോളം താരം ജയിലിൽ കിടന്നു. ഇതിനെതിരെ ശാലു മേനോൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്. ആണായാലും പെണ്ണായാലും സത്യാവസ്ഥ എന്താണെന്നു അറിയാതെ അപമാനിക്കരുത്. പലരും എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. നാൽപ്പത്തി ഒൻപത് ദിവസമാണ് ജയിലിൽ കിടന്നത്. ജയിലിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ഞാൻ ആത്മഹത്യ ചെയ്യുമോ എന്നായിരുന്നു പലരുടെയും ഭയം. പക്ഷെ എനിക്ക് ധൈര്യം കിട്ടി. ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ എല്ലാം പഴയത് പോലെ ആകണമെന്ന് എന്റെ വാശിയായിരുന്നു. അതിനാൽ ഞാൻ നൃത്തത്തിൽ വീണ്ടും സജീവമായി. കുറ്റപ്പെടുത്തലുകളെ ഒന്നും ശ്രദ്ധിച്ചില്ല. പതുക്കെ അഭിനയത്തിലേക്ക് വീണ്ടും കടന്നു വന്നു- താരം പറഞ്ഞു.
ജയിലിൽ നിന്നും പുറത്തിറങ്ങി ഒരു നാലഞ്ചു മാസം കഴിഞ്ഞപ്പോഴായിരുന്നു ശാലു മേനോന്റെ വിവാഹം. പ്രണയ വിവാഹം ആയിരുന്നില്ല. സജി ജി നായരാണ് ഭർത്താവിന്റെ പേര്. തനിക്ക് അദ്ദേഹത്തെ പണ്ടേ അറിയാം. പത്ത് പതിനഞ്ച് വർഷം മുൻപ് മുതൽ അറിയാം. വർഷങ്ങൾക്ക് മുമ്പ് കല്യാണാലോചനയുമായി ആള് എത്തിയിരുന്നു. എനിക്ക് ഇരുപത് വയസായിരുന്നു അന്ന് പ്രായം. അതുകൊണ്ട് ഒരു നല്ല സുഹൃത്ത് ബന്ധമായി അത് മുന്നോട്ടു പോയി. എന്നാൽ അവസാനം വിവാഹത്തിൽ കലാശിക്കുകയായിരുന്നു.
ഞാൻ ഒരുപാട് സമ്പാദിച്ചുവെന്ന് ചില. ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്റെ അപ്പൂപ്പൻ തുടങ്ങിയ പഴക്കമുള്ള ഒരു നൃത്ത വിദ്യാലയമാണ്. അതിലൂടെ ഞാൻ സമ്പാദിക്കുന്നുണ്ട്. നല്ലൊരു വീട് വെക്കാൻ കഴിഞ്ഞു. പിന്നെ യൂട്യൂബിൽ നിന്നുള്ള ചെറിയ വരുമാനവും ഉണ്ട്. അത്രയേ ഉള്ളൂ. അഭിനയ രംഗത്തു കടന്നു വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ആദ്യം അഭിനയിച്ച സീരിയലിൽ നിന്നും 2000 രൂപയായിരുന്നു പ്രതിഫലം കിട്ടിയത്. അതിൽ 200 രൂപ വഴിപാടിന് മാറ്റിവെച്ചു. ഇപ്പോഴും അത് ഒരു പതിവാണ്. അഭിനയത്തിൽ വന്നില്ലായിരുന്നെങ്കിൽ ചെന്നൈ കലാക്ഷേത്രത്തിൽ പോയി പഠിച്ച് ടീച്ചർ ആയി ജോലി കിട്ടിയേനെ – താരം കൂട്ടിച്ചേർത്തു.