25.4 C
Kottayam
Sunday, October 6, 2024

കോട്ടയത്തെ വൈദികന്‍റെ വീട്ടിലെ മോഷണത്തിൽ വന്‍ വഴിത്തിരിവ്; പുരോഹിതന്‍റെ മകന്‍ അറസ്റ്റില്‍

Must read

കോട്ടയം: കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികന്‍റെ മകൻ ഷൈനോ നൈനാൻ ആണ് അറസ്റ്റിലായത്. മോഷണം നടത്തിയത് കുടുംബാംഗം തന്നെയെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് നിര്‍ണായകമായത്. കടബാധ്യതകൾ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന്  മൊഴി നൽകി.

വീട്ടിൽ ആളില്ലാത്ത സമയത്ത് ആണ് അൻപത് പവൻ സ്വര്‍ണം വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു.

കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത വര്‍ധിച്ചു. ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്‍റെ മകൻ ഷൈനോയിലേക്ക് തിരിഞ്ഞത്.

സ്വര്‍ണം സൂക്ഷിച്ച അലമാര  താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോൽ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും  ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്.

ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയം ഉണ്ടായിരുന്നു. ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി. കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന്  മൊഴി നൽകി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

Popular this week