28.2 C
Kottayam
Sunday, October 6, 2024

ഖനനത്തിനെതിരെയുള്ള സമരത്തിനിടെ സ്വയം തീ കൊളുത്തിയ സന്യാസി മരിച്ചു

Must read

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്നതിനിടെ സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു. വിജയ് ദാസ് എന്ന സന്യാസിയാണ് അനധികൃത കല്ലെടുപ്പിനെതിരായുള്ള പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയത്. ശനിയാഴ്ച പുലർച്ചെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം യുപിയിലെ ബർസാനയിലേക്ക് കൊണ്ടുപോകും.

 എൺപത് ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഖനനത്തിനെതിരെ  പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വിജയ് ദാസ് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. ഉടൻ പൊലീസ് ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. 

ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ സന്ന്യാസിമാർ സമരത്തിലാണ്. നാരായൺ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാൻ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് വിജയ് ദാസ് സ്വയം തീ കൊളുത്തിയത്. വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി. ഇദ്ദേഹം ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനത്തിനെതിരെയാണ് ശ്രീകൃഷ്ണ വിശ്വാസികളായ സന്യാസിമാരുടെയും പ്രദേശവാസികളുടെയും സമരം. പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഈ സാഹചര്യത്തിൽ ഖനനം അനുവദിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്.

അദ്ദേഹം ഖനനം നിയമപരമാണെന്നും പ്രതിഷേധം ഉയർ‍ന്ന സാഹചര്യത്തിൽ ഖനനം നിർത്തിവയ്ക്കുന്നത് ആലോചിക്കാമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വസുന്ധര രാജെ ആവശ്യപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഭരത്പൂർ സന്ദർശിച്ച് വസ്തുതകൾ അറിയാൻ നാലംഗ സമിതിയെ നിയോഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

Popular this week