24.3 C
Kottayam
Tuesday, October 1, 2024

ടിക്ക്ടോക്കിനെ അനുകരിയ്ക്കാന്‍ ഫേസ്ബുക്ക് ; പുതിയ അപ്ഡേഷന്‍ അടുത്തയാഴ്ച മുതല്‍

Must read

ന്യൂയോര്‍ക്ക്: അടിമുടി മാറ്റങ്ങളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് മെറ്റ. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന അപ്ഡേഷനുകളാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പുതിയ അപ്ഡേറ്റുകളുമായി എത്തിയിരിക്കുകയയാണ് മെറ്റ. 

എതിരാളികളായി എത്തുന്ന സമൂഹ മാധ്യമ കമ്പനികളെ പണം കൊടുത്ത് സ്വന്തമാക്കുകയോ, അല്ലെങ്കില്‍ അതേ ഫീച്ചര്‍ തന്നെ പകര്‍ത്തുകയോ ചെയ്യുക എന്ന വിദ്യയാണ് മെറ്റ ഇക്കുറിയും അപ്ഡേറ്റിന്റെ രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഇത്തവണ ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ആളുകള്‍ ഉള്ളടക്കം തിരയുന്ന രീതിയാണ് മാറ്റുന്നത്. തങ്ങളുടെ പ്രധാന എതിരാളികളിലൊരാളായ ടിക്ക് ടോക്കിനെയാണ് ഇക്കുറി ഫേസ്ബുക്ക് അനുകരിക്കുന്നത്.  

പുതിയ അപ്ഡേറ്റ് വരുന്നതോടെ  ഫേ‌സ്ബുക്ക് ആപ്പില്‍ ഫീഡ്സ് എന്ന പേരില്‍ പുതിയ ടാബ് ഉണ്ടാകും.  പേജുകള്‍, ഗ്രൂപ്പുകള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള ഫീഡുകള്‍ ഇതിലുണ്ടാകും. ഇവയെല്ലാം കൂട്ടിയിണക്കിയുള്ള ഓള്‍ സെക്ഷനും ഇതിലുണ്ടാവും.  പുതിയ അപ്ഡേഷന്‍ വരുന്നതോടെ ഉപയോക്താവിന് താല്‍പര്യമുള്ള സുഹൃത്തുക്കളേയും പേജുകളും ഗ്രൂപ്പുകളും മാത്രം ഉള്‍പ്പെടുത്തി ഫേവറൈറ്റ് ലിസ്റ്റ് തയ്യാറാക്കാനാകും. 

ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്ന പേജ് ഹോം പേജെന്നാണ് ഇനി അറിയപ്പെടുക.കൂടാതെ ഫേ‌സ്ബുക്കിന്റെ അല്‍ഗൊരിതവും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്‌കവറി എഞ്ചിന്‍ നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളായിരിക്കും ഇതിലുണ്ടാകുന്നത്. റീല്‍സ് നിര്‍മിക്കാനും ഇനി മിനക്കെടേണ്ട. ഹോം പേജില്‍ തന്നെ റീല്‍സ് നിര്‍മിക്കാനാകും.  സുഹൃത്തുക്കളൊക്കെ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പം ഫേ‌സ്ബുക്ക് നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളും  ഇക്കൂട്ടത്തില്‍ ഉണ്ടാകും. 

ടിക്ക്ടോക്കിലെ ‘ഫോര്‍ യൂ’ വിഭാഗത്തെ നോക്കിയാണ് പുതിയ അപ്ഡേഷനെന്നും പറയപ്പെടുന്നു.  വൈറലാവുന്ന ഉള്ളടക്കങ്ങളും ആളുകള്‍ കൂടുതല്‍ കാണുകയും ഇടപഴകുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് ‘ഫോര്‍ യൂ’ വിലുള്ളത്. ഈ ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് ജനപ്രിയ ഉള്ളടക്കങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. മെഷീന്‍ ലേണിങും, അല്‍ഗൊരിതവും ഉപയോഗിച്ചാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. 

ഇതോടെ ഹോം പേജ് തുറന്നാല്‍ ഇനി വീഡിയോകളുടെ നീണ്ട നിരയായിരിക്കും ഉപയോക്താവിനെ കാത്തിരിക്കുന്നത്. ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത പേജുകള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ആര്‍ട്ടിക്കിളുകളും ഫോട്ടോകളും ഹോം പേജിലെ ഉള്ളടക്കങ്ങളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേബുക്ക് ആപ്പിലെ പുതിയ അപ്‌ഡേറ്റ് അടുത്തയാഴ്ച തന്നെ ആഗോള തലത്തില്‍ ലഭ്യമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week