25.5 C
Kottayam
Sunday, October 6, 2024

പ്രണയം മനോഹരമാണ്. പിന്നെ അതിനെക്കുറിച്ച് എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ?” മനസു തുറന്ന് ഗോപി സുന്ദർ

Must read

കൊച്ചി:സോഷ്യൽമീഡിയ വഴിയായിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങളുടെ പ്രണയം ആരാധകരെ അറിയിച്ചത്. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുവർക്കും കടുത്ത സൈബർ ആക്രമണമായിരുന്നു നേരിട്ടത്. അമൃതയ്ക്കും ഗോപി സുന്ദറിനും നേരത്തെ മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയിലെ സാദചാരവാദികളെ ഇളക്കി വിട്ടത്.

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വരാനിരിക്കുന്ന മ്യൂസിക് വീഡിയോയെക്കുറിച്ചുമെല്ലാം ഗോപി സുന്ദര്‍ ആദ്യമായി മനസ് തുറന്നിരിക്കുകയാണ്.

ഗോപി സുന്ദറിന്റെ വാക്കുകളിലേക്ക്

ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച ഒന്നുണ്ട്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കാതാകുന്ന നിമിഷം മുതല്‍ നിങ്ങള്‍ സന്തോഷിക്കാന്‍ തുടങ്ങും എന്നതാണ്. തങ്ങളുടെ ബന്ധങ്ങളില്‍ മോശം അനുഭവങ്ങളുള്ള ഒരുപാട് പേരുണ്ട്, പക്ഷെ പല കാരണങ്ങള്‍ മൂലം അതില്‍ തന്നെ തുടരും. പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയാകണ്ട. എല്ലാവര്‍ക്കും അത് ചെയ്യാനാകില്ല. അമൃതയ്ക്കും എനിക്കും ഞങ്ങളുടെ സന്തോഷത്തില്‍ നിയന്ത്രണമുണ്ടാവുകയും സന്തോഷത്തോടെ ജീവിക്കുകയും വേണം. അത് മറ്റൊരാളെ നെഗറ്റീവായി ബാധിക്കരുത്” എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്.

‘ഞങ്ങള്‍ പരദൂഷണങ്ങളേയോ മറ്റൊരാളെ അതിക്രമിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രണയം മനോഹരമാണ്. പിന്നെ അതിനെക്കുറിച്ച് എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ സംസാരിച്ചു കൂടാ?” എന്നാണ് താരം ചോദിക്കുന്നത്. പ്രണയം ഭയപ്പെടാനുള്ളതാണെന്നും രഹസ്യമായി ചെയ്യാനുള്ളതെന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത് വിരോധാഭാസമായിട്ടാണ് തനിക്ക് തോന്നുന്നതെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. തങ്ങളുടെ പുതിയ മ്യൂസിക് വീഡിയോയായ തൊന്തരവയുടെ പേരിനെക്കുറിച്ചും വീഡിയോയെക്കുറിച്ചും ഗോപി സുന്ദര്‍ മനസ് തുറക്കുന്നുണ്ട്.

”ഞങ്ങള്‍ സര്‍ക്കാസമോ അഹങ്കാരമോ അല്ല ഉദ്ദേശിക്കുന്നത്. സത്യത്തില്‍ സ്വീറ്റൊരു അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരത്തൊരു പരിപാടി ചെയ്തിരുന്നു. ഒരുമിച്ച് പരിപാടി ചെയ്യുന്നതില്‍ ഞങ്ങള്‍ കംഫര്‍ട്ടബിളാണ്. അതിനാല്‍ കൂടുതല്‍ ഷോകള്‍ ഒരുമിച്ച് ചെയ്യും. ഈ സിംഗിൡന്റെ റിലീസിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് പാട്ട് ചെയ്യണം. അമൃതയ്ക്ക് ഒരു ഗായിക എന്ന നിലയില്‍ വളരാന്‍ സാധിക്കണം. എല്ലാവര്‍ക്കും ഉപകരിക്കുന്ന ഒന്നായിരിക്കണം ഈ ബന്ധം” എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.

അമൃതയും ഗോപി സുന്ദറും പ്രണയം തുറന്ന് പറഞ്ഞ ശേഷം ഒരുക്കുന്ന സംഗീത വീഡിയോയാണ് തൊന്തരവ. ബികെ ഹരിനാരായണന്‍ ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ചുംബിക്കാനൊരുങ്ങുന്ന അമൃതയും ഗോപിയുമാണ് വീഡിയോയിലുള്ളത്. ഈ ടീസര്‍ വീഡിയോ വൈറലായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

Popular this week