26 C
Kottayam
Thursday, October 3, 2024

ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊന്നു

Must read

ആഗ്ര: ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ നാലാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിങ്ങി(30)നെയാണ് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ റിതികയുടെ ഭര്‍ത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് റിതികയും സുഹൃത്തായ വിപുല്‍ അഗര്‍വാളും താമസിക്കുന്ന ആഗ്രയിലെ ഓംശ്രീ അപ്പാര്‍ട്ട്‌മെന്റില്‍ ദാരുണമായ കൊലപാതകം നടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ റിതിക കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തിനൊപ്പമാണ് താമസം. രണ്ടു മാസം മുമ്പാണ് ഇരുവരും ആഗ്രയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. വെള്ളിയാഴ്ച റിതികയുടെ ഭര്‍ത്താവ് ആകാശും രണ്ട് യുവതികളും അടക്കം അഞ്ചംഗസംഘം റിതികയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ച പ്രതികള്‍ രണ്ടു പേരുടെയും കൈകള്‍ കെട്ടിയിട്ടു. വിപുലിനെ കുളിമുറിയില്‍ പൂട്ടിയിട്ടു. പിന്നാലെ കൈകള്‍ കെട്ടിയ റിതികയെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിട്ടെന്നാണ് പ്രാഥമിക വിവരം.

കുളിമുറിയില്‍ കുടുങ്ങിയ വിപുല്‍ ബഹളംവെച്ചതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ ഫ്‌ളാറ്റിലേക്ക് ഓടിയെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ടു പേര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും യുവതികളെയും ആകാശിനെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഫിറോസാബാദ് സ്വദേശിയായ ആകാശും റിതികയും 2014-ലാണ് വിവാഹിതരായത്. മൂന്നു വര്‍ഷത്തിന് ശേഷം റിതിക ഫെയ്‌സ്ബുക്ക് വഴി വിപുലുമായി സൗഹൃദത്തിലായി. 2018-ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഇവര്‍ പിന്നീട് വിപുലിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 44,000-ലേറെ ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണ് റിതിക സിങ്. ഫാഷന്‍, ഭക്ഷണരംഗത്തെ ടിപ്പുകളും മറ്റുമാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബസിൽ നിന്നിറങ്ങാൻ നേരം കൃത്രിമ തിരക്ക്, കഴുത്തിൽ എന്തോ വലിക്കുന്നതുപോലെ തോന്നി; മാല പൊട്ടിച്ച സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി.തമിഴ്നാട്  പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂർ കോളനിയിൽ  താമസക്കാരായ ഹരണി (40), അംബിക (41), അമൃത (40) എന്നിവറെയാണ് തിരുവനന്തപുരം മാറനല്ലൂർ പൊലിസ്...

ബത്തയടക്കം അർജുന് 75000 കൊടുത്തിട്ടുണ്ട്, ഒപ്പിട്ട കണക്ക് കയ്യിലുണ്ട്;ശമ്പളമെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സ് തുക കൂടുതല്‍ കിട്ടാന്‍: മനാഫ്

കോഴിക്കോട്‌:അര്‍ജുന് ബത്ത അടക്കം 75000 രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്‍ ഒപ്പിട്ട കണക്ക് പുസ്തകം കയ്യിലുണ്ടെന്നും എല്ലാ മാസവും ഒരേ തുകയല്ല നല്‍കാറുള്ളതെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ കിട്ടി, ഇനി...

യാത്രക്കാര്‍ക്ക് ആശ്വാസം!കൊല്ലം – എറണാകുളം എക്സ്പ്രസ്സ്‌ സ്പെഷ്യലിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു

കൊച്ചി: പാലരുവിയ്ക്കും വേണാടിനും ഇടയിൽ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് പുതിയ മെമുവിന്റെ സമയക്രമം റെയിൽവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 06.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06169 കൊല്ലം എറണാകുളം...

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയിൽ പിടിയിൽ;കിലോയ്ക്ക് ഒരു കോടിയിലേറെ വില

കൊച്ചി: ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

സാമൂഹിക മാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം; കമ്മീഷണർക്ക് പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കുടുംബം...

Popular this week