25.1 C
Kottayam
Sunday, October 6, 2024

അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല,ചില താരങ്ങളുടെ മക്കളുടെ പോലെ പിന്‍വാതിലിലൂടെയല്ല സിനിമയിലെത്തിയതും,ആഞ്ഞടിച്ച് നടി കങ്കണ റാവത്ത്

Must read

മുംബൈ നടന്‍ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ അപ്രതീക്ഷിത മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാവാന്‍ ബോളിവുഡിന് കഴിഞ്ഞിട്ടില്ല.സുശാന്തിന്റെ അപദാനങ്ങള്‍ വാഴ്ത്തിയും ജീവിതതത്തെ പ്രകീര്‍ത്തിച്ചുമൊക്കെ താരങ്ങളും സംവിധായകരുമൊക്കെ രംഗത്തെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.

എന്നാല്‍ സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്ന് തുറന്നടിച്ചാണ് നടി കങ്കണ റാവത്ത് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷം ബോളിവുഡിലെ പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

സുശാന്തിനെ മാനസികരോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണ് ചിലര്‍. സഞ്ജയ് ദത്ത് മയക്കുമരുന്നു ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്‌ബോള്‍ ‘ക്യൂട്ടായി’ തോന്നുന്നവര്‍ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്. അവര്‍ക്ക് മാപ്പില്ല. പഠനകാലത്ത് മെഡല്‍ നേടി വിജയിയായ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് എങ്ങനെ ദുര്‍ബല ഹൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നത്.

സുശാന്തിന് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായത്. അയാള്‍ സിനിമയിലെത്തി കുറച്ചുനാളുകള്‍ക്കു ള്ളില്‍ മികച്ച നടന്‍മാരിലൊരാളാകുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. ഇവിടുത്തെ ചില താരങ്ങളുടെ മക്കളുടെ പോലെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയിലെത്തിയത്- കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

‘സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നേടിയ ഒരാള്‍ക്ക് എങ്ങനെയാണ് വിഷാദം ബാധിച്ചത്? ആദ്യ സിനിമയായ കെയ് പൊ ചെ എങ്ങനെയാണ് ആരുമറിയാതെ പോയത്? ചിച്ചോര്‍ സിനിമ ഒഴിവാക്കി എല്ലാ അവാര്‍ഡുകളും ഗള്ളി ബോയ് സിനിമയ്ക്ക് എങ്ങനെയാണ് ലഭിച്ചത്? എന്ന് കങ്കണ ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week