24.4 C
Kottayam
Sunday, September 29, 2024

കഞ്ചാവിനെ നിയമപരമായി അംഗീകരിച്ച് ഏഷ്യയിലെ ആദ്യത്തെ രാജ്യം

Must read

മരിജുവാന അഥവാ ക‍ഞ്ചാവിനെ ലഹരിപദാര്‍ത്ഥങ്ങളുടെ ( Legalise Weed )  പട്ടികയില്‍ നിന്ന് മാറ്റി നിയമരപമായി അംഗീകരിച്ച് തായ്ലാന്‍ഡ് ( Thailand legalise marijuana ). കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാവുകയാണ് ഇതോടെ തായ്ലാന്‍ഡ്. ഇനി മുതല്‍ കഞ്ചാവ് വളര്‍ത്തുന്നതിനോ വീടുകളില്‍ ഉപയോഗിക്കുന്നതിനോ ഒന്നും തായ്ലാന്‍ഡില്‍ വിലക്കുണ്ടാകില്ല.

എന്നാല്‍ പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ നിയന്ത്രണങ്ങള്‍ തുടരും. നിയമത്തില്‍ മാറ്റം വരുത്തിയതിനെ തൊട്ടുപിന്നാലെ പലയിടങ്ങളിലായി പത്ത് ലക്ഷത്തോളം മരിജുവാന തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും ആരോഗ്യമന്ത്രാലയം മുന്‍കയ്യെടുത്തു.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കെന്ന രീതിയിലാണ് നിലവില്‍ കഞ്ചാവിന് നിമയപരമായ അനുമതി ( Thailand legalise marijuana ). നല്‍കിയിരിക്കുന്നത്. മെഡിക്കല്‍- വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഒന്നിച്ച് എന്ന തരത്തിലാണ് നിയമപരമായ മാറ്റം.  ഉറുഗ്വായ്, കാനഡ എന്നീ രാജ്യങ്ങളില്‍ വിനോദത്തിന് തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അനുമതിയുണ്ട്. പരസ്യമായിത്തന്നെ വിനോദത്തിന് വേണ്ടി കഞ്ചാവ് ഉപയോഗിക്കാന്‍ നിയമപരമായ അംഗീകാരമുള്ള രണ്ട് രാജ്യങ്ങളും ( Legalise Weed ) ഇവ തന്നെയാണ്. തായ്ലാന്‍ഡില്‍ പക്ഷേ അത്തരത്തില്‍ അല്ല അനുമതി നല്‍കപ്പെട്ടിരിക്കുന്നത്. 

പൊതുവിടങ്ങളില്‍ കഞ്ചാവ് ഉപയോഗിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ മൂന്ന് മാസം വരെ തടവിലിടാനും പിഴയടക്കാനുമെല്ലാം ഇപ്പോഴും വകുപ്പുണ്ട്. എന്നാല്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ തടവ് ശിക്ഷയനുഭവിക്കുന്ന പലരുടെയും കേസുകള്‍ ഇതോടെ തീര്‍പ്പാകും. അതുപോലെ മറ്റ് പേരുകളില്‍ കഞ്ചാവും അതിന്‍റെ അനുബന്ധ ഉത്പന്നങ്ങളും കച്ചവടം നടത്തിയിരുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമപ്രകാരം ലൈസന്‍സോടെ ഇത് യഥാര്‍ത്ഥ പേരുകളില്‍ തന്നെ വില്‍പന ചെയ്യാം. അതേസമയം ‘ടെട്രാഹൈഡ്രോ കന്നബിനോള്‍’ ( ടിഎച്ച്സി) 0.2 ശതമാനത്തിന് മുകളില്‍ അടങ്ങിയിരിക്കുന്ന കഞ്ചാവ് ഓയില്‍ തുടര്‍ന്നും നിയമവിരുദ്ധമായി തന്നെ കണക്കാക്കപ്പെടും. കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ ആളുകളെ ഉന്മാദത്തിലാക്കാന്‍ സഹായിക്കുന്ന പദാര്‍ത്ഥമാണ് ടിഎച്ച്സി. 

നിയമത്തില്‍ മാറ്റം വന്നുവെങ്കിലും പല കാര്യങ്ങളിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. ഡ്രൈവിംഗ് പോലുള്ള കാര്യങ്ങളിലുള്ള മാനദണ്ഡം, അതുപോലെ ഉപയോഗിക്കുന്നതിനുള്ള അളവ്, ടൂറിസ്റ്റുകള്‍ക്കായുള്ള നയം തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക പങ്കുവയ്ക്കപ്പെടുന്നുണ്ട്. വോട്ട് നേടാനായി പെട്ടെന്ന് നടപ്പിലാക്കിയ നിയമമാണിതെന്നാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചരിത്രപരമായ തീരുമാനമാണ് തായ്ലാന്‍ഡ് കൈക്കൊണ്ടിരിക്കുന്നത് എന്നതില്‍ സംശയമില്ല. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്‍റെ തുടര്‍ഫലങ്ങളെ കുറിച്ച് വ്യക്തത വരികയുമുള്ളൂ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week