27.8 C
Kottayam
Thursday, May 30, 2024

ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നായി ചിത്രം, സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ചകൾ

Must read

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും (gopi sundar amritha suresh) ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

“പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……” എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നല്‍കുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് ഒട്ടേറെയാളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

നിങ്ങളെ രണ്ടുപേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്‍റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങള്‍ക്കൊപ്പമുണ്ടായതില്‍ വളരെ സന്തോഷം” എന്നാണ് ചിത്രത്തിന് അടിയില്‍ ബിഗ് ബോസില്‍ താരമായിരുന്നു സോഷ്യല്‍ മീഡിയ സെലബ്രൈറ്റി അപര്‍ണ മള്‍ബറി ഈ പോസ്റ്റിന് അടിയില്‍ പ്രതികരിച്ചത്. ‘മൈന്‍’ എന്നാണ് പോസ്റ്റിന് അടിയില്‍ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.

മൂന്ന് ആഴ്ച മുന്‍പ് ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week