23.8 C
Kottayam
Monday, May 20, 2024

വിവാഹ ചിത്രം പങ്കുവച്ച് മുത്തുമണി അമ്പിളി;കുഞ്ഞിനൊപ്പം വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അമ്പിളി ഭാര്യയ്ക്ക് താലി ചാർത്തിയത് കുട്ടിയെ സാക്ഷിയാക്കി

Must read

കൊച്ചി: ടിക്ക് ടോക്ക് എന്ന ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ താരമായ മുത്തുമണി എന്ന അമ്പിളി വിവാഹിതനായി. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി ഇതേ പെൺകുട്ടിയ്‌ക്കൊപ്പം തന്നെ കഴിയുകയായിരുന്നു അമ്പിളി.

ഇതിനിടെ ഇരുവർക്കും കുട്ടി ഉണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോൾ അമ്പിളി തന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചത്. കുട്ടിയെ കൈകളിൽ എടുത്ത് തുളസിമാല അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് അമ്പളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വന്നത്.

തന്റെ കാമുകിയെ മുത്തുമണി എന്ന് വിശേഷിപ്പിച്ച് സങ്കടപ്പെട്ട് നിൽക്കുന്ന അമ്പിളിയുടെ വീഡിയോ നേരത്തെ ടിക്ക്‌ടോക്കിലൂടെ വൈറലായി മാറിയിരുന്നു. ഇതോടെയാണ് അമ്പിളിയുടെ വീഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇത്തരത്തിൽ അമ്പിളിയുടെ വീഡിയോകൾക്കു വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഇതേ വീഡിയോകളിലൂടെയാണ് അമ്പിളി കാമുകിയായ പെൺകുട്ടിയെ കണ്ടെത്തിയതും. തുടർന്നു, പെൺകുട്ടി ഗർഭിണിയായതോടെ അമ്പിളിയ്‌ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു , അമ്പിളിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇവിടെ നിന്ന് ഇറങ്ങിയ അമ്പിളി പിന്നീട് ഈ പെൺകുട്ടിയ്ക്ക് ഒപ്പം ജീവിക്കുകയും ചെയ്യുകയായിരുന്നു. ഇവരാണ് ഇപ്പോൾ കുട്ടിയുണ്ടായതിനു ശേഷം വിവാഹിതരായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week