28.2 C
Kottayam
Sunday, October 6, 2024

ജയസൂര്യ-മഞ്ജു വാര്യർ ചിത്രം മേരി ആവാസ് സുനോ നാളെ തിയറ്ററുകളിൽ; ചിത്രത്തിലെ പ്രണയം തുളുന്പുന്ന വീഡിയോ ഗാനം പുറത്തിറക്കി

Must read

പ്രണയമെന്നൊരു വാക്ക് , കരുതുമുള്ളിലൊരാൾക്ക്…..
മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന ആർക്കും ഇഷ്ടപ്പെടും ഈ ഗാനം.
നാളെ പുറത്തിറങ്ങുന്ന ജയസൂര്യ-മഞ്ജുവാര്യർ
ചിത്രം മേരി ആവാസ് സുനോയിലെ വീഡിയോ സോങ്
ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് കഴിഞ്ഞു.
ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ
ഗാനം ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.
ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ആൻ ആമിയുടെ
സ്വരമാധുരിയിൽ പാട്ട് കേൾക്കുന്പോൾ ആരും പ്രണയിച്ച് പോകും.

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ
പ്രധാന പ്രത്യേകത.മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ
വേഷത്തിലാണ്
ജയസൂര്യ എത്തുന്നത്.
ഡോക്ടറാണ് മഞ്ജുവാര്യരുടെകഥാപാത്രം.
ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ട്രെയിലറും ടീസറുകളും സൂപ്പർ ഹിറ്റാണ്.
ശിവദയാണ് മറ്റൊരു നായിക.
ക്യാപ്റ്റൻ, വെള്ളം എന്നീ
സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്
മേരി ആവാസ് സുനോ .തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം.
രജപുത്ര റിലീസ് ആണ് വിതരണം. ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റ
ഇന്റർനാഷണൽ വിതരണം.
ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനങ്ങൾ പ്രേക്ഷകരിൽ എത്തിച്ചത്.
ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. .

എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള
കുടുബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഫീൽ ഗുഡ് മൂവിയായിരിക്കും
മേരി ആവാസ് സുനോയെന്ന് സംവിധായകൻ ജി.പ്രജേഷ് സെൻ പറഞ്ഞു. മഞ്ജു വാര്യർ- ജയസൂര്യ
കോമ്പിനേഷൻ ആദ്യമായാണ്. അത് നല്ലതായി വന്നിട്ടുണ്ടന്നും സംവിധായകൻ പറഞ്ഞു.

ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ,
സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ,മാസ്റ്റർ അർച്ചിത് അഭിലാഷ്,
ആർദ്ര അഭിലാഷ് എന്നിവരും
അഭിനയിച്ചിരിക്കുന്നു.
പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും
ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.
എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,
മേക്കപ്പ്- പ്രദീപ് രംഗൻ,കിരൺ രാജ് വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.
സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം
ഡിഐ-മോക്ഷ പോസ്റ്റ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖ
ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കു‍ഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു,
സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്,
ഡിസൈൻ-താമിർ ഓകെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

Popular this week