ആറ്റിങ്ങൽ: വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് ഒന്നിച്ച് താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടിൽ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാൾക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തൻ വീട്ടിൽ ശശിധരൻ (56), കടയ്ക്കൽ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനിൽ വിക്രമൻ (64) തോട്ടയ്ക്കാട് പാണൻ വിള പുത്തൻ വീട്ടിൽ മോഹനൻ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ സ്വാധീനിച്ച് രഞ്ജിത് ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതായി വരുത്തി വാടക വീടെടുത്ത് ഒന്നിച്ച് താമസിക്കുകയായിരുന്നു. വിവാഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് ഈ കൂട്ടാളികളാണ്. ഇതിനിടെ മറ്റുള്ളവരും പീഡനശ്രമം തുടങ്ങിയതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.