29.3 C
Kottayam
Wednesday, October 2, 2024

ഹെലികോപ്ടറില്‍ ഹൃദയമെത്തിച്ച വിദഗ്ദന്‍എണ്ണിയാലൊടുങ്ങാത്ത ശസ്ത്രക്രിയകള്‍,സി.പി.എം കളത്തിലിറക്കുന്നത് രാജ്യത്തെ ഏറ്റവും പ്രശസ്തനായ ഹൃദ്രോഗവിദഗ്ദനെ,100 ശതമാനം വിജയപ്രതീക്ഷയെന്ന് സ്ഥാനാര്‍ത്ഥി

Must read

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭനായ ഹൃദ്രോഗവിദഗ്ദരില്‍ ഒരാളാണ് തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്.തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയായ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ്.ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട് പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയ്ക്കായുള്ള തെരച്ചിലാണ് ജോ ജോസഫില്‍ അവസാനിച്ചിരിയ്ക്കുന്നത്.

പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമായ അഡ്വ.കെ.എസ്. അരുണ്‍കുമാറില്‍ തുടങ്ങി കോണ്‍ഗ്രസില്‍ നിന്നും വനിതാ നേതാക്കളെ അടര്‍ത്തിയെടുത്ത് ഇടതുചേരിയില്‍ എത്തിയ്ക്കുന്നതുവരെയുള്ള ആലോചനകള്‍ അണിയറയില്‍ പുരോഗമിച്ചിരുന്നു.തെരച്ചിലിനൊടുവില്‍ സഭയുടെ താല്‍പ്പര്യം കൂടി പരിഗണിച്ചാണ് സഭയുടെ കീഴിലുള്ള ആശുപത്രിയിലെ ഡോക്ടറെത്തന്നെ കളത്തിലിറക്കിയിരിയ്ക്കുന്നത്.

വര്‍ഷങ്ങളായി പാര്‍ട്ടി സഹയാത്രികനാണ് ഡോ.ജോ.ജോസഫെന്ന് ഇ.പി.ജയരാജന്‍ വ്യക്തമാക്കി.ലോകപ്രശസ്ത ഹൃദ്രോഗവിദഗ്ദന്‍ ജോസ് ചാക്കോ പെരിയപുറവുമായി തോളോടുതോള്‍ ചേര്‍ന്ന് അനുഭവ പരിചയമുണ്ട്.

സ്ഥാനാര്‍ത്ഥിയാവാന്‍ കിട്ടിയ അവസരം ഭാഗ്യമെന്ന് ഡോ.ജോ.ജോസഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.പിണറായി സര്‍ക്കാരിന് രണ്ടാം അവസരം കിട്ടിയപ്പോള്‍ തൃക്കാക്കരയ്ക്ക് ഒപ്പം കൂടാന്‍ പറ്റിയില്ല എന്ന വിഷമമുണ്ടായിരുന്നു.ഇടതുപക്ഷം ഹൃദയപക്ഷത്താണ്. തൃക്കാക്കര ബാലികേറാമലയെന്ന് കരുതുന്നില്ല.പാലായ്ക്ക് മാറ്റി ചിന്തിയ്ക്കാമെങ്കില്‍ തൃക്കാക്കരയ്ക്ക് മാറ്റി ചിന്തിയ്ക്കാം.സാമുദായിക സംഘടനയുടെ ഇടപെടലുണ്ടായതായി തനിയ്ക്കറിയില്ല.തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടുവേണം.സഭയുടെ സ്്ഥാപനത്തില്‍ ജോലിചെയ്യുന്നു എന്നതുകൊണ്ട് സഭാ സ്ഥാനാര്‍ത്ഥിയല്ല.സി.പി.എമ്മുമായി അടുത്തു ബന്ധമുള്ള ആളാണ്.കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ജോ ജോസഫ് പറഞ്ഞു.

കേരളത്തില്‍ രണ്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ പങ്കെടുക്കുന്നു. തിരുവനന്തപുരത്തുനിന്നും ഹെലികോപ്ടറില്‍ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ നടത്തിയതില്‍ ജോയ്ക്ക് പങ്കുണ്ട്.ഹെലികോപ്ടറില്‍ ഹൃദയം വഹിച്ചുകൊണ്ടുവന്നത് ഡോ.ജോ ആയിരുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് മുന്നണിയ്ക്ക് ‘മുത്ത് പോലത്തെ സ്ഥാനാര്‍ത്ഥി’യെന്നാണ് ജോ ജോസഫിനെ ഇപി ജയരാജന്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് 99 സീറ്റിലെത്തി. സീറ്റിലുണ്ടായ വര്‍ധന മാത്രമല്ല ബഹുജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയും അംഗീകാരവും നേടാന്‍ ഇടതു മുന്നണിക്കു സാധിച്ചു. ജനങ്ങള്‍ പ്രളയത്തെയും മാഹാമാരിയെയും നേരിടുന്ന സാഹചര്യത്തില്‍ ജനരക്ഷയ്ക്കായി മുന്നണിയും സര്‍ക്കാരും ചെയ്ത കാര്യങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നോക്കാവസ്ഥയില്‍ കിടക്കുന്ന കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. ഭവനരഹിതരില്ലാത്ത കേരളം, ആരോഗ്യ സമ്പുഷ്ടമായ നാട്, മതസൗഹാര്‍ദം മെച്ചപ്പെടുത്തി ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാകും. ദേശീയ ബദല്‍ രൂപപ്പെടുത്തി ജനക്ഷേമ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ ഉയര്‍ന്നുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week