25.5 C
Kottayam
Friday, September 27, 2024

സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോള്‍ താന്‍ പരാതിക്കാരിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു; പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു, അമ്മയിലും ന്യായീകരണം ആവർത്തിച്ച് വിജയ് ബാബു

Must read

കൊച്ചി:കഴിഞ്ഞ ദിവസം മുമ്പായിരുന്നു ബലാത്സംഗ കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ ഗുരുതര പീഡന ആരോപണവുമായി യുവനടി രംഗത്തെത്തിയത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള പരാതി വ്യാജമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിജയ് ബാബു. പരാതിക്കാരി താന്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനയിച്ചിരുന്നു.

സിനിമാ സെറ്റിലെ പരിചയം മൂലവും താനുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഒരു പുതുമുഖ നടി എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം അവര്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമ സീറ്റിലും പരാതിക്കാരി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോള്‍ താന്‍ പരാതിക്കാരിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമയുടെ ചിത്രീകരണ സൈറ്റില്‍ ഇവര്‍ കുറച്ച് പ്രശ്നങ്ങളുമുണ്ടാക്കി. തന്നെ പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു.

തന്റെ കുടുംബത്തെക്കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തനിക്ക് അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു. എന്നാല്‍ അത് വൈറലാവുകയും പരാതിക്കാരിയുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യും എന്നത് കൊണ്ട് താന്‍ യാതൊരു പരാതിയും നല്‍കിയില്ല എന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറയുന്നു. ഈ വിവരങ്ങൾ താരസംഘടനയായ. അമ്മയ്ക്ക് നൽകിയ വിശദീകരണത്തിലും വിജയ് ബാബു ആവർത്തിയ്ക്കുന്നു.

വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് പോലീസ് പറയുന്നത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചിടങ്ങളില്‍ വെച്ച് പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

അതിനിടെ, വിജയ് ബാബുവിന് എതിരെ മറ്റൊരു യുവതി കൂടി അതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണം ഈ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന സാമൂഹിക മാധ്യമ പേജിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ കണ്ടെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചതായാണ് വിവരം.

പോസ്റ്റിലെ വിവരങ്ങള്‍ പ്രകാരം സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതിയുമായി മുന്നോട്ട് പോവുന്നുണ്ടെങ്കില്‍ ഇത് രേഖാമൂലം ശേഖരിക്കാനുമാണ് തീരുമാനം. പേജിന്റെ അഡ്മിനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി വേനല്‍ അവധിക്ക് ശേഷം മാത്രമായിരിക്കും പരിഗണിക്കുക. പരാതിക്കാരിക്കെതിരെ ബ്ലാക്ക് മെയില്‍ ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. വിജയ് ബാബുവിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നായിരുന്നു അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ പ്രതികരണം.

ഒരു മാസത്തോളം വിജയ് ബാബുവില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നല്‍കി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. തന്റെ നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പുറത്തുവിട്ട് തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജയ് ബാബു പരാതിക്കാരിയ്ക്കൊപ്പം ആഢംബര ഹോട്ടലിലെത്തുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പീഡന പരാതി സാധൂകരിക്കുന്ന തരത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അമ്മ ഐസിസി കമ്മിറ്റിയിൽ നിന്ന് രാജി വച്ച തീരുമാനത്തിൽ വ്യക്തത വരുത്തി മാലാ പാ‍ർവ്വതി രംഗത്തെത്തി. വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാ‍ർവ്വതി പറഞ്ഞു. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാൻ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ഐസിസി) ഉത്തരവാദിത്വം ഉണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടി ആവില്ല. ഇത്തരത്തിൽ ഐസിസിയിൽ തുടരനാകില്ലെന്നും മാലാ പാ‍ർവ്വതി വ്യക്തമാക്കി.

ഐസിസിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും അവ‍ർ പറഞ്ഞു. അമ്മ പുറത്തിറക്കിയ പ്രെസ് റിലീസ് കണ്ടതിൽ പിന്നെയാണ് തീരുമാനം. വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസിൽ നൽകിയിരുന്നത്. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന് വാക്ക് പ്രസ് റിലീസിൽ ഇല്ല. എക്സിക്യൂട്ടീവ് കൗണ്സിലിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ഈ ശുപാർശ അംഗീകരിക്കും എന്നാണ് കരുതിയിരുന്നത്. വിജയ് ബാബുവിന്റെ രാജി അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ രാജി വയ്ക്കില്ലയിരുന്നുവെന്നും അവർ പറഞ്ഞു.

ഐസിസി പറഞ്ഞത് പ്രകാരമല്ലേ വിജയ് ബാബു മാറി നിൽക്കുന്നത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചത്. എന്നാൽ പ്രസ് റിലീസിൽ പറയുന്ന കാര്യം സമൂഹത്തിന് ശരിയായ സന്ദേശം നൽകില്ല. ഇത് ലോകേഷനിൽ നടന്ന കാര്യമല്ല, സംഘടനയിൽ ഉള്ള കാര്യം അല്ല എന്നീ വാദങ്ങളാണ് അമ്മ ഉന്നയിച്ചത്. പരാതി പരിഹാര സെൽ വയ്‌ക്കേണ്ട കാര്യം അമ്മയ്ക്ക് ഇല്ല. പക്ഷേ ഐസിസിയിൽ വച്ചാൽ നി‍ദ്ദേശിച്ച നടപടി ക്രമങ്ങൾ പാലിക്കണം. ഐ സി സി സ്വയംഭരണ സംവിധാനമാകണം. അങ്ങനെ അല്ലാത്തത് ആണ് പ്രശ്നം എന്നും മാലാ പാ‍ർവ്വതി പറഞ്ഞു. രാജി വയ്ക്കരുതെന്ന് സുധീ‌ർ കരമന ആവശ്യപ്പെട്ടുവെന്നും അവ‍ർ കൂട്ടിച്ചേ‍ർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week