ഡല്‍ഹി:രാജ്യത്ത് ഉഷ്ണ തരംഗം കനക്കുന്നു. തലസ്ഥാനം ഉൾപ്പടെ പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. 72 വർഷത്തിനിടയിൽ രണ്ടാമത്തെ ഉയർന്ന ചൂടേറിയ ഏപ്രിൽ മാസമാണ് ഡൽഹിയിൽ കടന്നു പോകുന്നത്. യുപിയിലെ പ്രയാഗ് രാജിൽ 47 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 5 സംസ്ഥാനങ്ങളിൽ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.രാജസ്ഥാന്, ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഷ്ണതരംഗം ഡല്‍ഹിയില്‍ തുടരും.
മധ്യപ്രദേശ്, വിദര്‍ഭ, ജമ്മു, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാർ അടക്കം പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ചൂട് കൂടിയതിനാൽ മെയ് 14 മുതൽ പഞ്ചാബിലെ എല്ലാ സ്കൂളുകൾക്കും വേനൽക്കാല അവധി നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു.
ചൂടു കനത്തതോടെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില വരും ദിവസങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ സൂചനയായ യെലോ അലർട്ട് പ്രഖ്യാപിച്ചത്. നട്ടുച്ച നേരത്ത് ഉൾപ്പെടെ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും ചാറ്റൽ മഴയും ലഭിച്ചതോടെ ചൂടിനു നേരിയ ശമനമുണ്ടായിരുന്നു.
എന്നാൽ വരും ദിവസങ്ങളിൽ കൊടുംചൂട് അനുഭവപ്പെടുമെന്നാണ് സൂചന. കനത്ത വെയിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാവാമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കൊച്ചുകുട്ടികൾ, വയോജനങ്ങൾ, ഗുരുതര രോഗബാധിതർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. കൊടുംചൂടുള്ള സമയത്ത് പുറത്തുപോകാതിരിക്കുന്നതാണ് ഉചിതം. ഭാരംകുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ നല്ലതാണ്. തല തുണികൊണ്ടു മൂടുകയോ കുട ഉപയോഗിക്കുകയോ വേണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജസ്ഥാനിൽ ഉഷ്ണതരംഗമടക്കമുള്ള പ്രതികൂല കാലാവസ്ഥ മൂലം താപനില 46 ഡിഗ്രി കടന്ന് റെക്കോർഡ് നിലയിലെത്തി. ഡൽഹിയിലെ ഗുരുഗ്രാമിൽ 45.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 1979 ൽ രേഖപ്പെടുത്തിയ 44.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഭേദിച്ചാണ് താപനില ഉയർന്നിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഇന്ത്യയുടെ മധ്യ മേഖലകളിലും താപതരംഗത്തിന്റെ പ്രഭാവം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. കിഴക്കൻ ഇന്ത്യയിലും വരുന്ന മൂന്നു ദിവസത്തേക്ക് കൊടുംചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.
45 ഡിഗ്രിയിലേറെ ഉയർന്ന ചൂടാണ് ന്യൂഡൽഹി ഉൾപ്പെടെ പല മേഖലകളിലും. 5 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 8 ജില്ലകളിൽ താപനില 35 ഡിഗ്രി കടന്നു. ജില്ലയിലുടനീളം ഈ ദിവസങ്ങളിൽ പതിവിലും 2–3 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. ഇതോടെ 37–38 ഡിഗ്രിക്കു മുകളിലാണു പലപ്പോഴും ചൂട്. സൂര്യന്റെ ഉത്തരായന സമയമായതിനാൽ വരണ്ട കാലാവസ്ഥയിൽ താപനില ഉയരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏപ്രിൽ പകുതിയോടെ വേനൽമഴ എത്തി ചൂട് കുറയുന്നതാണു പതിവു രീതി. ശരാശരിയിൽ നിന്ന് 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.
ഒരു പ്രദേശത്തെ സാധാരണ താപനില ശരാശരിയെക്കാള്‍ കൂടുതലായി രണ്ടോ അതിലധികമോ ദിവസം തുടരുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലോ സമതലപ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്ഷ്യസിനുമുകളിലോ ചൂട് എത്തുന്ന ദിവസങ്ങളിലാണ് ഉഷ്ണതരംഗം രൂപപ്പെടുക.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ വെള്ളിയാഴ്ചത്തെ താപനില…
രാജസ്ഥാൻ (ജയ്പുർ)
• കൂടിയത്: 42.8 ഡിഗ്രി കുറഞ്ഞത്: 31.1 ഡിഗ്രി
• വരം ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യത
ഡൽഹി (സഫ്ദർജങ്)
• കൂടിയ ചൂട്: 43.5 ഡിഗ്രി കുറഞ്ഞ ചൂട്: 25.8 ഡിഗ്രി
• വരുംദിവസങ്ങളിൽ ഉഷ്ണതരംഗവും പൊടിക്കാറ്റുമുണ്ടാകും. മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
യു.പി. (ലഖ്നൗ)
• കൂടിയത്: 43.8 ഡിഗ്രികുറഞ്ഞത്: 26.2 ഡിഗ്രി
• വരുംദിവസങ്ങളിൽ ചൂട് നേരിയ തോതിൽ കുറയും.
ഒഡിഷ (ഭുവനേശ്വർ)
• കൂടിയത്: 40.2 ഡിഗ്രികുറഞ്ഞത്: 27.2 ഡിഗ്രി
• വരുംദിവസങ്ങളിൽ മഴയുണ്ടാകും, താപനില കുറയും.
ഹരിയാണ (അംബാല)
• കൂടിയത്: 42.4 ഡിഗ്രി കുറഞ്ഞത്: 25.8 ഡിഗ്രി
• വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ചൂട് കുറയും.