കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,955 രൂപയും പവന് 39,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില കുതിച്ചു. ഔണ്‍സിന് 1,970 ഡോളറിലാണ് വ്യാപാരം. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഉയരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്മുന്‍തൂക്കം നല്‍കുന്നുണ്ട്. ട്രഷറി വരുമാനം കുറഞ്ഞതും, കഴിഞ്ഞ ട്രേഡിങ് സെഷനില്‍ ഒരു ശതമാനം വരെ സ്വര്‍ണ വില ഉയര്‍ത്തി. ചൊവ്വാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,978.21 ഡോളറിലെത്തിയിരുന്നു. പിന്നീട് വില ഇടിഞ്ഞു.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍, ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചര്‍ വ്യാപാരം 10 ഗ്രാമിന് 52,860 രൂപയില്‍ എത്തി. വെള്ളിയുടെ മെയിലെ ഫ്യൂച്ചര്‍ വ്യാപാര നിരക്ക് എംസിഎക്സില്‍ 147 രൂപ ഉയര്‍ന്നു. ഏപ്രിലില്‍ ഇതുവരെ സ്വര്‍ണ വിലയില്‍ പവന് 1,000 രൂപയുടെ വര്‍ധന.
ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില. ഏപ്രില്‍ നാലു മുതല്‍ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38,240 രൂപയും ഒരു ഗ്രാമിന് 4,780 രൂപയുമായിരുന്നു വില.
മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. മാര്‍ച്ചില്‍ പവന് 760 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
ഫെബ്രുവരിയില്‍ പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. ഫെബ്രുവരി ഒന്ന്,രണ്ട് തിയതികളില്‍ പവന് 35,920 രൂപയായിരുന്നു സ്വര്‍ണ വില. ഫെബ്രുവരി 24നാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില എത്തിയത് . ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയായിരുന്നു വില.