28.7 C
Kottayam
Saturday, September 28, 2024

നവ്യയ്ക്ക് മോഡേണും വഴങ്ങും… അതിംഗംഭീര ലുക്കിൽ താരം

Must read

മലയാള സിനിമാ മേഖലയിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് നവ്യനായർ. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അഭിനയിച്ചത് എല്ലാം വിജയങ്ങൾ ആക്കാനും താരത്തിന് കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രത്തോളം മികവിൽ ആണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്.

ഏതു കഥാപാത്രവും വളരെ അനായാസം തനിക്ക് ചെയ്യാൻ സാധിക്കും എന്ന് സജീവമായ കാലത്ത് തന്നെ താരം തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം നായികയായി അഭിനയിക്കാനും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന്നു തന്നെ ആരാധകർ താരത്തെ പ്രശംസിക്കാറുണ്ട്.

ഏതു വേഷത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ പ്രേക്ഷകരിലേക്ക് ആ കഥാപാത്രത്തെ പതിപ്പിക്കാണും താരത്തിന്റെ കഴിവ് നിസ്തുലം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാവാനുള്ള കാരണം. പക്ഷേ വിവാഹത്തോടനുബന്ധിച്ച് താരം എടുത്ത ലീവ് ഒരു അല്പം നീണ്ടു പോവുകയായിരുന്നു.

പക്ഷേ വർഷങ്ങൾക്കിപ്പുറം താരം മലയാള സിനിമാ ലോകത്തേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. അതിഗംഭീരമായ തിരിച്ചു വരവാണ് ഒരുത്തീ എന്ന സിനിമയിലൂടെ താരം നടത്തിയിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് തീയറ്ററുകളിൽ ഒരുത്തീ എന്ന പുതിയ സിനിമ റിലീസ് ചെയ്തത്. താരം പ്രധാന കഥാപാത്രമായി എത്തിയ ഈ സിനിമയിലൂടെ നിറഞ്ഞ കൈയ്യടിയാണ് സ്വീകരിക്കാൻ സാധിച്ചത്. അത്രത്തോളം മികവിൽ താരത്തിന് പ്രേക്ഷകരെ പ്രസാദിപ്പിക്കാൻ കഴിഞ്ഞു.

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി. താരത്തിന്റെ ഫോട്ടോകളും താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞൊടിയിടയിൽ ആണ് വൈറലാകുന്നത്. ഒരുപാട് അഭിമുഖങ്ങൾ ഇതിനോടകം താരത്തിന്റേതായി പുറത്തു വരുകയുണ്ടായി. വളരെ സ്പഷ്ടമായി തന്റെ അഭിപ്രായം പക്വമായും മനോഹരമായും ആണ് താരം പറയുന്നത്.

ഏറ്റവും അവസാനമായി താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തത് ഗൃഹലക്ഷ്മിക്ക് വേണ്ടി എടുത്ത ഫോട്ടോ ഷൂട്ട് ആണ്. മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം അധികവും നാടൻ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്തും ഫോട്ടോഷൂട്ടുകൾ നടത്തിയും ആരാധകരെ സമ്പാദിച്ചു വെച്ചിടത്ത് മോഡേൺ വേഷങ്ങൾക്ക് വളരെപ്പെട്ടെന്നാണ് കാഴ്ചക്കാരെ ലഭിച്ചത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week