25.1 C
Kottayam
Sunday, October 6, 2024

ഹലോ കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല; ന്യൂജെന്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്

Must read

തൃശൂര്‍: കേരള പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കാറുണ്ട്. ഇപ്പോള്‍ തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ച് പോലീസ് പങ്കുവച്ച ഒരു പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. തൃശൂരിലെ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് സംഭവിച്ച അബദ്ധമാണ് കുറിപ്പില്‍ പറയുന്നത്. അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ വാങ്ങിക്കുന്നതും, തുടര്‍ന്ന് അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളുമാണ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

കേരള പോലീസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

തൃശൂരില്‍ നടന്ന ഒരു സംഭവം.
കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു.
മോളേ,
എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവള്‍ ഇതുവരേയും എത്തിയില്ല. വീട്ടില്‍ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈല്‍ഫോണ്‍ ഒന്നു തരുമോ, ഒരു കോള്‍ വിളിക്കാനാണ്.
ഒരാള്‍, ആ പെണ്‍കുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു.
അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെണ്‍കുട്ടി തന്റെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്ത്, അയാള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പെണ്‍കുട്ടിതന്നെ ഡയല്‍ ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോണ്‍ അയാള്‍ക്ക് കൈമാറി.

അയാള്‍ അത് ചെവിയോടു ചേര്‍ത്തു പിടിച്ചു. മൊബൈല്‍ഫോണിന് റേഞ്ച് കുറവാണെന്ന മട്ടില്‍ അയാള്‍ പെണ്‍കുട്ടി നിന്നിടത്തുനിന്നും അല്‍പ്പം നീങ്ങി നിന്നു സംസാരിക്കാന്‍ തുടങ്ങി.
മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേള്‍ക്കാനില്ലെന്ന മട്ടില്‍, അയാള്‍ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെണ്‍കുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാള്‍ പെണ്‍കുട്ടിയുടെ കാഴ്ചയില്‍ നിന്നും മറഞ്ഞുപോകുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.

പെണ്‍കുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങള്‍ തിരക്കി. പോലീസുദ്യോഗസ്ഥന്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍ തന്നെ അത് നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തില്‍ കേരള ഗവര്‍ണറുടെ സന്ദര്‍ശനം കണക്കിലെടുത്ത്, കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

നഗരത്തില്‍ കുറുപ്പം റോഡ് ജംഗ്ഷനില്‍ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാള്‍ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പോലീസുദ്യോഗസ്ഥന്‍ മനസ്സിലാക്കി.
അയാള്‍ നേരെ ഒരു മൊബൈല്‍ ഫോണ്‍ കടയിലേക്കാണ് കയറിപ്പോയത്. പെണ്‍കുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈല്‍ഫോണ്‍ അയാള്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാര്‍ഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈല്‍ വില്‍പ്പന നടത്തുന്ന കടയില്‍ കൊണ്ടുപോയി വില്‍ക്കുക എന്നതായിരുന്നു അയാളുടെ പ്ലാന്‍.

എന്നാല്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈല്‍ കടകളില്‍ ഇയാള്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
കണ്ടെടുത്ത മൊബൈല്‍ഫോണ്‍ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week