28.7 C
Kottayam
Saturday, September 28, 2024

മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു

Must read

കഴക്കൂട്ടം: ഭാര്യയെയും മകളെയും മദ്യലഹരിയില്‍ മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ.എസ്. രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രജുകുമാര്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കിണറ്റില്‍ എറിഞ്ഞ ശേഷം മകളെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീടു വിട്ടിറങ്ങിയ ഭാര്യയും മകളും കാര്യവട്ടത്തുള്ള അഭയ കേന്ദ്രത്തില്‍ രാത്രി കഴിച്ചുകൂട്ടി.

തുടര്‍ന്ന് ഇന്നലെ രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി., ഇതോടെ രജുകുമാറിനോട് പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ സി ഐ ഫോണിലൂടെ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം ഇയാള്‍ പോലീസിനെ തിരികെ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക് വരില്ലെന്നു തൂങ്ങി മരിക്കാന്‍ പോവുകയാണെന്നും രജുകുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ തൂങ്ങിയ നിലയിലായിരുന്നു. പോലീസ് വാഹനത്തില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week