തിരുവനന്തപുരം. ശംഖുമുഖം എയർപോർട്ട് റോഡ് നാളെ മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി നേരിട്ട് വിലയിരുത്തി. ഡയഫ്രം വാൾ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മുഴുവൻ പണികളും പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. നാളെ മുതൽ കെഎസ്ആർടിസി ബസ് സർവീസുകൾ ഓടിത്തുടങ്ങും. അവശേഷിക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News