24.4 C
Kottayam
Thursday, October 3, 2024

‘അലവലാതി ഡോക്ടര്‍മാര്‍’; ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

Must read

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. തലവൂര്‍ ആയുര്‍വേഗ ആശുപത്രിയിലെ ഡോക്ടര്‍മാരെയാണ് എംഎല്‍എ കുറ്റപ്പെടുത്തിയത്.

ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അലവലാതി ഡോക്ടര്‍മാര്‍ എന്നാണ് ഗണേഷ് കുമാര്‍ ഇവരെ വിശേഷിപ്പിച്ചത്. സംഘടനാ ചുമതലയുള്ള ഡോക്ടര്‍മാരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് കേട്ടുവെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം എംഎല്‍എ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ക്ഷുഭിതനായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ചാണ് എംഎല്‍എ അന്ന് വിമര്‍ശിച്ചത്. സംഭവം ഏറെ വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

Popular this week