തിരുവനന്തപുരം: തലസ്ഥാനത്ത് പ്രണയം നടിച്ച് 24കാരിയെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. പാറശാലയിലാണ് സംഭവം. പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് യുവതിയുടെ പരാതിയിലുള്ളത്. ഇരുപത്തിനാലുകാരിയാണ് പീഡനത്തിനിരയായത്.
വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവിന്റെ ബന്ധു വീട്ടില്‍ കൊണ്ടു പോയി ബന്ധുക്കളടക്കമുളളവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു.പൊലീസില്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് യുവതി രണ്ടുദിവസം മുമ്ബ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News