24.7 C
Kottayam
Sunday, May 19, 2024

പാലക്കാട്,മലപ്പുറം,കാസര്‍ഗോഡ്: കൊവിഡ് രോഗികള്‍

Must read

പാലക്കാട്

പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂണ്‍ ആറ്) 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

അബുദാബി -2
പട്ടാമ്പി സ്വദേശി (33 പുരുഷന്‍),
പട്ടാമ്പി മരുതൂര്‍ സ്വദേശി (32 പുരുഷന്‍)

സമ്പര്‍ക്കം -5
ജില്ലാ ആശുപത്രി ജീവനക്കാരായ (53 പുരുഷന്‍),
(51 പുരുഷന്‍),
(37, പുരുഷന്‍), (46 സ്ത്രീ),
(49 പുരുഷന്‍) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശി (38, സ്ത്രീ)
മുണ്ടൂര്‍ സ്വദേശി (35 പുരുഷന്‍) എന്നിവര്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ഇന്ന് രോഗം സ്ഥിരീകരിച്ച സൗദിയില്‍ നിന്നും വന്ന
മുളയങ്കാവ് സ്വദേശി (29 പുരുഷന്‍), ദുബായില്‍ നിന്നും വന്ന
പട്ടാമ്പി ആനക്കര സ്വദേശി (52 പുരുഷന്‍) എന്നിവര്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 172 പേരായി. കഴിഞ്ഞ ദിവസം 17 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

കാസര്‍ഗോഡ്

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി.ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവര്‍

മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37 വയസുള്ള കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശി, മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന 40 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, മേയ് 27 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 26 ന് മഹാരാഷ്ട്രയില്‍ നിന്ന് മിനി ബസില്‍ വന്ന 34 വയസുള്ള കുംബഡാജെ സ്വദേശിനി (ഇവരുടെ ഒപ്പം യാത്ര ചെയ്ത ഭര്‍ത്താവ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. നിലവില്‍ ഇവര്‍ താമസിക്കുന്നത് കുമ്പള പഞ്ചായത്തിലാണ് )

മേയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 26 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്ന് വന്ന 32 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി , അബുദാബിയില്‍ നിന്ന് വന്ന 31 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി , മേയ് 23 ന് ടാക്സി കാറില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 43 വയസുള്ള മംഗല്‍ പാടി സ്വദേശി, മേയ് 29 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള കുമ്പള സ്വദേശിയും ഇദ്ദേഹത്തിന്റെ എട്ടുവയസുള്ള മകന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് നെഗറ്റീവായത്

കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തി നേടി. മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31 വയസുള്ള മംഗല്‍പാടി സ്വദേശിയ്ക്കാണ് കോവിഡ് നെഗറ്റീവായത്

മലപ്പുറം

മലപ്പുറം: ജില്ലയില്‍ 12 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ ആറ്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week