25.5 C
Kottayam
Monday, September 30, 2024

യുദ്ധം അന്ത്യത്തിലേക്ക്?നാറ്റോ അംഗത്വത്തിനായി ഇനി സമര്‍ദ്ദം ചെലുത്തില്ലെന്ന് യുക്രൈന്‍

Must read

കീവ്: നാറ്റോ അംഗത്വത്തിനായി ഇനി സമര്‍ദ്ദം ചെലുത്തില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി.

ഫെബ്രുവരി 24-ന് യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സ്വതന്ത്രപ്രദേശങ്ങളെന്ന് പ്രഖ്യാപിച്ച യുക്രൈനിലെ രണ്ട് റഷ്യന്‍ അനുകൂല പ്രദേശങ്ങളുടെ പദവിയില്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

യുക്രൈനിനെ അംഗീകരിക്കാന്‍ നാറ്റാ തയ്യാറല്ലെന്ന് എബിസി ന്യൂസില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ സെലെന്‍സ്‌കി പറഞ്ഞു. വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും നാറ്റോ ഭയപ്പെടുന്നുവെന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം.

മുട്ടുകുത്തി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാറ്റോ അംഗത്വത്തെ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.

സോവിയറ്റ് യൂണിയനില്‍ നിന്ന് യൂറോപ്പിനെ സംരക്ഷിക്കുന്നതിനായി ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ സൃഷ്ടിച്ച അറ്റ്ലാന്റിക് സഖ്യമായ നാറ്റോയില്‍ അയല്‍രാജ്യമായ യുക്രൈന്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപ വര്‍ഷങ്ങളില്‍, ക്രെംലിനിനെ പ്രകോപിപ്പിച്ചുകൊണ്ട് മുന്‍ സോവിയറ്റ് ബ്ളോക്ക് രാജ്യങ്ങളില്‍ ഈ സഖ്യം കൂടുതല്‍ കൂടുതല്‍ കിഴക്കോട്ട് വികസിച്ചു. നാറ്റോ വിപുലീകരണത്തെ റഷ്യ ഒരു ഭീഷണിയായാണ് കാണുന്നത്.

യുക്രൈന്‍ അധിനിവേശത്തിന് ഉത്തരവിട്ടുകൊണ്ട് ലോകത്തെ ഞെട്ടിക്കുന്നതിന് തൊട്ടുമുമ്ബ്, 2014 മുതല്‍ കൈവുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കിഴക്കന്‍ യുക്രൈനിലെ ഡൊനെറ്റ്സ്ക്, ലുഗാന്‍സ്ക് എന്നീ രണ്ട് പ്രദേശങ്ങളെ റഷ്യന്‍ അനുകൂല “റിപ്പബ്ലിക്കുകള്‍” ആയി പുടിന്‍ അംഗീകരിച്ചിരുന്നു. യുക്രൈനും തങ്ങളെ പരമാധികാരികളും സ്വതന്ത്രരുമായി അംഗീകരിക്കണമെന്ന് പുടിന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.

റഷ്യയുടെ ഈ ആവശ്യങ്ങളെക്കുറിച്ച്‌ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി പറഞ്ഞു. ഈ രണ്ട് പ്രദേശങ്ങളും റഷ്യ അല്ലാതെ മറ്റാരും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഈ പ്രദേശങ്ങള്‍ എങ്ങനെ ജീവിക്കും എന്നതിനെ കുറിച്ച്‌ നമുക്ക് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പ് കണ്ടെത്താമെന്നും യുക്രൈന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. “എനിക്ക് പ്രധാനം, ആ പ്രദേശങ്ങളിലെ ആളുകള്‍ യുക്രൈനിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെ ജീവിക്കും എന്നതാണ്” സെലെന്‍സ്‌കി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week