23.6 C
Kottayam
Wednesday, November 27, 2024

മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി, എക്സിറ്റ്പോൾ ഫലങ്ങൾ ഇങ്ങനെ

Must read

ദില്ലി: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ (Manipur Election ) ബിജെപി (BJP)  ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Exit Poll) . 27 – 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺ​ഗ്രസിന് (Congress)  ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. 

എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 – 10 വരെ സീറ്റുകൾ നേടും. 

പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലം. നാല് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺ​ഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം. 

പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺ​ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺ​ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും. 

മാർച്ച് 10ന്  യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺ​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി. സീൽ ചെയ്ത ഇവിഎം പെട്ടികളാണ് യഥാർത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു. 

പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ സാന്നിധ്യം ബിജെപിക്ക് ഫലം ചെയ്തില്ലെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. കോൺ​ഗ്രസിൽ നിന്നകന്ന് എത്തിയ അമരീന്ദറിനെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ നീക്കം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ മുന്നേറ്റം എന്നാണ് ടുഡേയ്സ് ചാണക്യ ന്യൂസ് 24 പ്രവചിക്കുന്നത്. ബിജെപി ഒരു സീറ്റിലൊതുങ്ങും.100 സീറ്റിന് മുകളിൽ ആം ആദ്മി വിജയം നേടാം. കോൺഗ്രസ് 10 സീറ്റിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.  അകാലി ദൾ 6സീറ്റ് നേടാം.  കോൺഗ്രസിന് ശക്തികേന്ദ്രങ്ങളിൽ വരെ തിരിച്ചടി നേരിടും. 

ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ആം ആദ്മി 66 സീറ്റുകളിൽ വിജയിക്കുമെന്നാണ്. കോൺ​ഗ്രസ് 26 സീറ്റുകൾ നേടും. അകാലിദൾ 19 ഇടങ്ങളിൽ വിജയിക്കും. ബിജെപി നാല് സീറ്റിൽ ഒതുങ്ങും. 

എബിപി ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത് 51-61 വരെ സീറ്റുകൾ ആം ആദ്മി നേടുമെന്നാണ്. കോൺ​ഗ്രസിന് 22-28 വരെ സീറ്റുകൾ ലഭിക്കും. ശിരോമണി അകാലിദൾ 20 മുതൽ 26 വരെ സീറ്റുകളിൽ വിജയിക്കും. ബിജെപിക്ക് 7-13 സീറ്റുകൾ ലഭിച്ചേക്കും. 

ആർക്കും കേവലഭൂരിപക്ഷമില്ലെന്ന് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ 

അതിനിടെ പഞ്ചാബിൽ ആരും കേവല ഭൂരിപക്ഷം നേടില്ലെന്ന് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ ഫലം. എഎപി 39- 43 വരെ സീറ്റുകളിൽ വിജയിക്കും. കോൺ​ഗ്രസിന് 23-26 വരെ സീറ്റുകൾ ലഭിക്കും. ശിരോമണി അകാലിദൾ 22- 25 വരെ സീറ്റുകളിൽ വിജയിക്കും. ബിജെപി 6-8 ഇടങ്ങളിൽ മുന്നിലെത്തും എന്നും ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. 

ഉത്തരാഖണ്ഡ് (Uttarakhand Election) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലവും ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലവും ടുഡേയ്സ് ചാണക്യ ന്യൂസ് 24  ഫലവുമാണ് ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പറയുന്നത്. 

ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലപ്രകാരം ബിജെപി 37  സീറ്റുകളും കോൺഗ്രസ് 31 ഉം ആംആദ്മി പാർട്ടി ഒരുസീറ്റും മറ്റുള്ള പാർട്ടികൾ ഒന്നുവീതം സീറ്റ് നേടുമെന്നും  പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. ടുഡേയ്സ് ചാണക്യ ന്യൂസ് 24  എക്സിറ്റ് പോള്‍ ബിജെപിക്ക് 43  സീറ്റുകളും കോണ്‍ഗ്രസിന് 24 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുമാണ് പ്രവചിക്കുന്നത്. ആം ആദ്മി  ഒരു സീറ്റ് പോലും നേടില്ലെന്നാണ് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ ഫലം.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലപ്രകാരം ബിജെപിക്ക് 36  മുതല്‍ 46 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 20  മുതല്‍ 30 സീറ്റുകള്‍ വരെയും എന്നാണ്  പ്രവചനം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32  മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

Popular this week