25.1 C
Kottayam
Sunday, October 6, 2024

പുരപ്പുറത്തിരുന്ന് പഠിച്ച നമിതയ്ക്ക് ഒടുവില്‍ നെറ്റ് കിട്ടി,ജിയോ ടിവിയിലും ഇനി വിക്ടേഴ്‌സ്

Must read

മലപ്പുറം:നെറ്റ് വര്‍ക്ക് കണക്ഷന്‍ ദുര്‍ബലമായതോടെ വീടിനുമുകളില്‍ കയറിയിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയിക്ക് ഒടുവില്‍ ആശ്വാസം.വീടിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടാത്തതിനാലാണ് അരീക്കലിലെ നമിത നാരായണന്‍ വീടിനുമുകളിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടങ്ങിയത്. കുറ്റിപ്പുറം കെ എം സി ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നമിത.ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നമിതക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മോശം നെറ്റ്വര്‍ക്ക് മൂലം ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കരുതിയാണ് മേല്‍ക്കൂരയില്‍ കയറാനുള്ള സാഹസത്തിലേക്ക് നമിത എത്തിയത്. ഇരുനിലവീടിന് മുകളിലിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട് ചിലര്‍ ട്രോളിയപ്പോള്‍ മറ്റു ചിലര്‍ കൂടെ നില്‍ക്കുകയാണ് ചെയ്തത്. നമിതയുടെ ഈ ചിത്രം വാര്‍ത്തയാവുകയും ചെയ്തു.

‘ഞങ്ങളുടെ വീട് നില്‍ക്കുന്നിടത്ത് നെറ്റ്വര്‍ക്ക് കിട്ടുന്നില്ല. ഓണ്‍ലൈന്‍ പഠനം തുടങ്ങിയപ്പോള്‍ ഇത് നല്ല ബുദ്ധിമുട്ടായി. തന്നെ പോലെ നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്’- നമിത പറഞ്ഞു.

ഇപ്പോഴിതാ നമിതയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ് സ്വകര്യം ലഭിച്ചിരിക്കുകയാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജിയോയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്റര്‍നെറ്റ് സ്വകര്യം ഉറപ്പാക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതല്‍ നമിത പഠനം തുടങ്ങിയത്.

ഇപ്പോള്‍ നന്നായി നെറ്റ് കിട്ടുന്നുവെന്നും സന്തോഷമുണ്ടെന്നും നമിത പറഞ്ഞു. കോട്ടയ്ക്കല്‍ എംഎല്‍എ സെയ്ദ് ആബിദ് ഹുസൈന്‍ തങ്ങള്‍ അടക്കം നിരവധി പേര്‍ വീട്ടിലെത്തി വിഷയത്തെ കുറിച്ച് തിരക്കിയെന്നും നമിത പറയുന്നു.

എന്തായാലും നമിതയുടെ പരാതിയോടെ സംസ്ഥാനത്തെ മൊബൈല്‍ ടവറുകളുടെ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ജിയോ നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ച് ജിയോ ടിവിയില്‍ സൗജന്യമായി വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടുത്താനും ജിയോ തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week