31.5 C
Kottayam
Wednesday, October 2, 2024

ദീപുവിനെ മരിച്ച ശേഷം മൂന്നു ദിവസം വെന്റിലേറ്ററിൽ കിടത്തി, ആശുപത്രി അധികൃതർക്കും പങ്ക്,മരണത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം; കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ട്വൻ്റി 20

Must read

കിഴക്കമ്പലം: ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ പി.വി ശ്രീനിജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്കിനെകുറിച്ച് അന്വേഷണം നടത്തണം. എം.എല്‍.എ നടത്തിയ ഗൂഡാലോചനയുടെ അനന്തരഫലമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്. പുറമെ പരിക്കുകളൊന്നും കാണാനാകാത്തവിധം പ്രഫഷണല്‍ രീതിയിലാണ് സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചതെന്നു സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഫെബ്രുവരി 14 ന് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ദീപുവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കു ശേഷം ദീപുവിനെ പിറ്റെന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആന്റിജന്‍ ടെസ്റ്റും ആര്‍.ടി.പി.സി.ആറും നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരികരിക്കപ്പെട്ടതിനുശേഷം ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കുകുകയായിരുന്നുവെന്നും പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെന്നുമാണ് ദീപുവിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും 15 ന് വൈകീട്ടോടെ വെന്റിലേറ്ററില്‍ മാറ്റാമെന്നുമാണ് ഡോക്ടര്‍ അറിയച്ചത്.

എന്നാല്‍ പിന്നീട് നടന്നത് അസ്വാഭാവികമായ സംഭവവികാസങ്ങളാണ്. 18 ന് ഉച്ചയ്ക്ക് 12.05 ദീപു മരിച്ചതായി ദൃശ്യമാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നു. ആശുപത്രിയില്‍ ദീപു തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ബന്ധുക്കളടക്കമുള്ളവര്‍ ഈ വാര്‍ത്ത അറിഞ്ഞില്ല. ദീപുവിന്റെ മരണം അവരെ ആശുപത്രി അധികൃതര്‍ അറിയിച്ചില്ല. 18 ന് ഉച്ചയ്ക്ക് 12.05 ന് ദീപുവിന്റെ മരണം സ്ഥിരീകരിച്ചതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ 11.25 നാണ് ദീപുവിന് കോവിഡ് ടെസ്റ്റ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മരണം സംഭവച്ചതിനുശേഷം ചെയ്യേണ്ടിയിരുന്ന കോവിഡ് ടെസ്റ്റ് മരണത്തിനുമുന്‍പെയാണ് നടത്തിയതു ഗൂഢാലോചനയാണ്.

മൃതദേഹം പോസിറ്റീവാണെന്ന് വരുത്തി തീർത്തതിനു ശേഷം ഉടന്‍തന്നെ പ്ലാസ്റ്റിക്ക് കവറുപയോഗിച്ച് മൂടിക്കെട്ടി ബാന്‍ഡേജ് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കളെ അറിയിക്കാതെ മൂടിവെച്ചതും കുറ്റകരമാണ്. മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്ന ബന്ധുക്കള്‍ മൃതദേഹം മൂടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അധികൃതര്‍ പറയുന്നത്. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ആംബുലന്‍സും ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും, അപ്പോൾ ബന്ധുക്കളും ട്വന്റി20 പ്രവര്‍ത്തകരും തങ്ങള്‍ കബളിക്കപെടുമോ എന്ന് തോന്നിയപ്പോൾ ആശുപത്രി മാനേജ്‌മെന്റിനെതിരെ മുദ്രവാക്യംവിളികളുമായി എതിർപ്പ് അറിയിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിൻറെ മേൽനോട്ടത്തിൽ പോസ്റ്റ്മാർട്ടം ചെയ്യുവാൻ പോലീസ് സമ്മതിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ ആശുപത്രി മാനേജ്‌മെന്റ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പോലും അനുവാദം നല്‍കിയില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളതാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഗൂഡാലോചനയുടെ ഭാഗമാണ് ആശുപത്രി അധികൃതര്‍ അവിടെ നടപ്പാക്കിയത്.

ദീപു മരിച്ചതായി റിപ്പോർട്ട് വന്നു ഒരു മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടോ, ഇൻക്വസ്റ്റോ , പോസ്റ്റ് മാർട്ടമോ നടത്തുന്നതിന് മുൻപ് എം.എൽ.എ ദീപു മരിച്ചത് ലിവർ സിറോസിസ് വന്നാണ് എന്നുള്ള പ്രസ്താവന നടത്തുകയും, ദീപുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ല എന്ന് സിപിഎം നേതാക്കൾ പറഞ്ഞതും ഇതിലെ പിന്നിലെ ഗൂഢാലോചനയിൽ എം എൽ എ യുടെ പങ്കാണ് കാണിക്കുന്നത്. തലക്കേറ്റ മുറിവുകളാണ് (4) മരണകാരണമായത് എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്തിലും, തോളിലും, നെഞ്ചിലും (2) മൽപിടുത്തതിന്റെ ഭാഗമായി കാണാവുന്ന മുറിവുകൾ ഉള്ളതായി പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹത്തിന്റെ തലച്ചോറ് (3A), ഹൃദയം (3B), പ്ലീഹ (3C) എന്നിവയ്ക്ക് 48 മണിക്കുറിലേറെ സമയത്തെ അഴുകല്‍ സംഭവിച്ചിട്ടുള്ളതായും ആമാശയത്തില്‍ ചോറ് ദഹിക്കാതെ കിടക്കുന്നതായുള്ള വിവരവും പറയുന്നു. ഇത് ദീപുവിൻറെ മരണം ദിവസങ്ങൾക്കു മുൻപ് സംഭവിച്ചിരുന്നു എന്നതിന്റെ തെളിവാണ്.

ദീപുവിന്റെ മരണം പുറംലോകം അറിഞ്ഞാല്‍ തങ്ങള്‍ക്കു നേരെയുണ്ടാുന്ന ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പി.വി ശ്രീനിജന്‍ എം.എല്‍.എ യും സി.പി.എമ്മും ആശുപത്രി അധികൃതരെ സ്വാധീനിച്ച് നടപ്പാക്കിയ വ്യക്തമായ തിരക്കഥയായിരുന്നു ദീപുവിന്റെ മരണം നീട്ടിക്കൊണ്ടുപോയതിനു പിന്നിലുള്ള ലക്‌ഷ്യം. ഫെബ്രുവരി 15 ന് പ്രതികളെ കൊലപാതകശ്രമ കുറ്റംചുമത്തി പോലീസ് റിമാന്റ് ചെയ്തിരുന്നു. യഥാര്‍ഥത്വത്തില്‍ ഈ ദിവസം ദീപു മരിച്ചിരുന്നതായാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയില്‍ എത്തിയ ദീപുവിന് കരള്‍ രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതരെ സ്വാധീനിച്ച് എം.എൽ.എയും സി പി എമ്മും ഗൂഢാലോചനയുടെ ഫലമായി മരണശേഷവും 3 ദിവസത്തോളം ദീപുവിനെ വെന്റിലേറ്ററിൽ കിടത്തുകയായിരുന്നു .


ദീപുവിന്റെ കൊലപാതകത്തിലും, തെളിവ് നശിപ്പിക്കുന്നതിലും, ഗൂഢാലോചനയിലും പി.വി ശ്രീനിജന്‍ എം.എല്‍.എ യുടെ പങ്ക് വളരെ വ്യക്തമാണ്. ഈ കേസില്‍ തെളിവുകൾ നശിപ്പിക്കുവാൻ എം.എല്‍.എ ആശുപത്രി അധികൃതരെ പണവും പദവിയും ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഭരണസ്വാധീനത്താല്‍ സര്‍വതും വിലയ്‌ക്കെടുക്കുന്ന പ്രതികളും നേതാക്കളുമുള്ളപ്പോള്‍ ഈ കേസ് എത്രകണ്ട് മുന്നോട്ടുപോയാലും പ്രതികള്‍ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ എം.എല്‍.എ യെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും എം.എല്‍.എ പി.വി ശ്രീനിജന്റെ മൊബൈല്‍ ഫോണുകള്‍ എത്രയും വേഗം പിടിച്ചെടുക്കുകയും CBI അന്വേഷണം നടത്തുകയും ചെയ്‌താൽ ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെയും, ഗൂഢാലോചനയും നിയമത്തിൻറെ മുന്നിൽ കൊണ്ട് വരുവാൻ സാധിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week