24.5 C
Kottayam
Sunday, October 6, 2024

ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛനെയും അയല്‍വാസിയെയും തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു, അഛൻ ഗുരുതരാവസ്ഥയിൽ

Must read

കൊല്ലം: ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛനെയും അയല്‍വാസിയെയും തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ലഹരിക്ക് അടിമയായ ഇട്ടിവ സ്വദേശി ആദർശ് ഇയാളുടെ പ്രായപൂര്‍ത്തി ആകാത്ത സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് പിതാവ് സുബാഷിനയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്. ആദ്യം ആദര്‍ശ് ഭാര്യയുടെ വീട്ടില്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു ഇത് തടയാന്‍ എത്തിയ ഭാര്യയുടെ ബന്ധു അര്‍ജ്ജുനനെ ഇരുവരും ചേര്‍ന്ന് കമ്പി വടി ഉപയോഗിച്ചു മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം വീടിന്‍റെ ജനാലചില്ലുകളും തകര്‍ത്തു.

അതിന് ശേഷമാണ് ആദര്‍ശ് സ്വന്തം വീട്ടില്‍ എത്തി പിതാവിനെ മര്‍ദ്ദിച്ചത് കമ്പിവടിക്ക് തലക്ക് അടിയേറ്റ സുബാഷ് ബോധരഹിതനായി. നാട്ടുകാര്‍ എത്തിയാണ് അക്രമം നടത്തിയ സഹോദരങ്ങളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലക്ക് ഗുരുതരമായി പരുക്ക് പറ്റിയ സുബാഷിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സുബാഷ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് സഹോദരങ്ങള്‍ ലഹരിക്ക് അടിമകളാണന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസ് എടുത്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. ആദര്‍ശിന് ലഹരിമരുന്ന് നല്‍കുന്നവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിടുണ്ട്.

ചാലക്കുടിയിൽ യാത്രക്കാരെ ആക്രമിച്ച ശേഷം തട്ടിയെടുത്ത കാർ മാളയിൽ കണ്ടെത്തി
തൃശൂർ: ചാലക്കുടിയിൽ നിന്ന് യാത്രക്കാരെ ആക്രമിച്ച് തട്ടികൊണ്ടുപോയ കാർ (Car) മാളയിൽ കണ്ടെത്തി. മാളകോൾക്കുന്നിൽ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. മൂവാറ്റുപുഴയിലെ വസ്ത്ര വ്യാപാരികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിയെടുത്തത്. ബെംഗലൂരുവിൽ വസ്ത്ര കച്ചവട ആവശ്യത്തിനായി പോയി മടങ്ങും വഴിയാണ് സംഭവം.

എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന എർട്ടിഗ കാറാണു തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ അക്രമി സംഘം പാലത്തിൽ വച്ച് കാർ തടഞ്ഞു. 6 അംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ചുറ്റിക കൊണ്ട് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ചില്ല് അടിച്ചു തകർത്തു. യാത്രക്കാരെ പുറത്തിറക്കി മർദ്ദിച്ചതിന് ശേഷമാണ് കാർ തട്ടിയെടുത്തത്. കുഴൽപ്പണം കൊണ്ടുവന്ന കാറാണെന്ന് കരുതി തട്ടിയെടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കാർ യാത്രക്കാരായ യൂനസ് മുഹമദ് സാദിഖ് എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സിസിടിവി ക്യാമറ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week