25.1 C
Kottayam
Thursday, October 3, 2024

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി ‘കുട്ടി ഡ്രൈവറു’ടെ കറക്കം; വീട്ടില്‍ ചെന്ന് പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

Must read

കൊച്ചി: നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കറങ്ങിയ കുട്ടി ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് വീട്ടില്‍ ചെന്ന് പൊക്കി. ആലുവയിലാണ് സംഭവം. കുട്ടമശ്ശേരി സ്വദേശിയായ കുട്ടി ഡ്രൈവറാണ് കുടുങ്ങിയത്.വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി ഡ്രൈവര്‍ നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും വേഗത്തില്‍ ഓടിച്ചു പോയി.വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഉടമയുമായി ബന്ധപ്പെട്ടു. എന്നാല്‍, വാഹനം വിറ്റതാണെന്ന് ഇയാള്‍ പറഞ്ഞു. പുതിയ ഉടമയുടെ നമ്പറും നല്‍കി.നാല് ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതില്‍ നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്. ഇപ്പോള്‍ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്.

സുഹൃത്തിന്റെ വാഹനത്തിന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്. അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി. കുട്ടി റൈഡര്‍ക്കെതിരെ കേസും എടുത്തു. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനുമാണ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

Popular this week