25.5 C
Kottayam
Sunday, October 6, 2024

ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ നിരക്ക് കുറച്ചു; പി.പി.ഇ കിറ്റും കുറഞ്ഞ വിലയില്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്എല്‍ സൈസിന് 154 രൂപയും ഡബിള്‍ എക്സ്എല്‍ സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്എല്‍., ഡബിള്‍ എക്സ്എല്‍ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

കേരളത്തില്‍ 29,471 പര്‍ക്കാണ് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4555, കൊല്ലം 3361, പത്തനംതിട്ട 1744, ആലപ്പുഴ 2182, കോട്ടയം 2697, ഇടുക്കി 1937, എറണാകുളം 9692, തൃശൂര്‍ 6993, പാലക്കാട് 2673, മലപ്പുറം 2417, കോഴിക്കോട് 4160, വയനാട് 1060, കണ്ണൂര്‍ 2081, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,83,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 59,79,002 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

Popular this week