25.5 C
Kottayam
Monday, September 30, 2024

പാകിസ്ഥാന് വേണ്ടി ‘കശ്മീരിനെ’ തൊട്ട് പുലിവാല്‍ പിടിച്ച് കെഎഫ്സിയും; പിന്നാലെ മാപ്പ് പറച്ചില്‍

Must read

ഹ്യൂണ്ടായിക്ക് പിന്നാലെ കശ്മീരില്‍ തൊട്ട് കൈപൊള്ളി കെഎഫ്സിയും. പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റാണ് കെഎഫ്സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ കെഎഫ്സിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയരുകയാണ്. 

നേരത്തെ കശ്മീർ ഐക്യദാർഢ്യ ട്വീറ്റിൽ വ്യക്തമായ മറുപടി നൽകാതായതോടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടെക്ക് എതിരായ പ്രചാരണം ശക്തമാകുകയാണ്. പാക്കിസ്ഥാനിലെ ഡീലറുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഇന്ത്യാക്കാർ കമ്പനിക്കെതിരെ ബോയ്കോട്ട് ഹ്യുണ്ടെ എന്ന ടാഗുമായി വിമർശനം തുടരുകയാണ്.

‘നിങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ചിന്തയില്‍ നിന്നും വിട്ടുപൊകുന്നില്ല. അടുത്തവര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ സമാധാനം എത്തിക്കും, കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’ – കെഎഫ്സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ചുവന്ന അക്ഷരങ്ങളിലാണ് പോസ്റ്റ്. നേരത്തെ ഫെബ്രുവരി 5, ഉച്ചതിരിഞ്ഞ് 1.18ഓടെ പോസ്റ്റ് ചെയ്ത പോസ്റ്റ് എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഫെബ്രുവരി 7 വൈകീട്ട് 6.15 ഓടെ പിന്‍വലിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതിന് പിന്നാലെ കെഎഫ്സി ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്സി സോഷ്യല്‍ മീഡിയ ചാനലുകള്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ മാപ്പ് പറയുന്നുവെന്നും. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും. ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാന്‍ എന്നും സന്നദ്ധരാണെന്നും ട്വിറ്റര്‍ പോസ്റ്റില്‍ കെഎഫ്സി ഇന്ത്യ പറയുന്നു. 

അതേ സമയം ഹ്യുണ്ടെക്ക് എതിരായ പ്രതിഷേധം അടങ്ങുന്നില്ല. രണ്ട് ദിവസം മുൻപാണ് ഹ്യുണ്ടെ മോട്ടോർ കമ്പനിക്കെതിരായ വിവാദങ്ങളുടെ തുടക്കം. ഇവരുടെ പാക്കിസ്ഥാനി ഡീലർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കമ്പനിയുടെ ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു. ഹ്യുണ്ടെ പാകിസ്ഥാൻ ഒഫീഷ്യൽ (@PakistanHyundai)  എന്ന ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. മുള്ളുവേലികൊണ്ട് ബന്ധിപ്പിക്കപ്പെട്ട കശ്മീർ എന്ന വാക്കും ദാൽ തടാകത്തിലെ വള്ളവുമായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന ചിത്രത്തിലേത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week