24.3 C
Kottayam
Saturday, September 28, 2024

ഹ്യുണ്ടായ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം: ട്വിറ്ററിൽ തരംഗമായി ബോയ്‌കോട്ട് ഹ്യുണ്ടായ് ക്യാമ്ബയിൻ

Must read

ഡല്‍ഹി:ഹ്യുണ്ടായ് പാകിസ്ഥാന്‍ എന്ന സോഷ്യല്‍ മീഡിയ പേജില്‍ പാകിസ്ഥാന് അനുകൂലമായി ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓര്‍ക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്ബോള്‍ അവര്‍ക്ക് പിന്തുണ നല്‍കി നില്‍ക്കാം’ എന്ന പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

പോസ്റ്റില്‍ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാന്‍, കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ദാല്‍ തടാകത്തില്‍ നിന്നുള്ള ഒരു ബോട്ടിന്റെ ചിത്രവും ദേശീയ അതിര്‍ത്തിയിലുള്ളത് പോലെ ‘കാശ്മീര്‍’ എന്ന വാചകവും മുള്ളുകമ്ബി കൊണ്ട് ഘടിപ്പിച്ചതായിരുന്നു ട്വീറ്റ്.

ഫെബ്രുവരി 5ന് കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തിലാണ്, ഇന്ത്യയുടെ അവിഭാജ്യഘടകമായ പ്രദേശം വേര്‍പെടുത്താന്‍ ശ്രമിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അധികം താമസിയാതെ, പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് ബോയ്‌കോട്ട് ഹ്യുണ്ടായ് (#BoycottHyundai) എന്ന ഹാഷ് ടാഗ്ക്യാമ്ബയിന്‍ ട്രെന്‍ഡുകളിലൊന്നാക്കി മാറ്റി. ഇതേതുടര്‍ന്ന് ഹ്യുണ്ടായ് പാകിസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചിരുന്നു.

വിവാദ ട്വീറ്റിനെക്കുറിച്ചുള്ള പ്രതിഷേധം ഹ്യുണ്ടായ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജില്‍ പ്രതികരണങ്ങളായി നിറഞ്ഞു. അതേസമയം, ഇന്ത്യയ്‌ക്കെതിരായ ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വീറ്റ് ഹ്യുണ്ടായ് ഇന്ത്യ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്ത നെറ്റിസണ്‍മാരെ ഹ്യുണ്ടായ് ഇന്ത്യ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ജനങ്ങള്‍ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗ്ക്യാമ്ബയിന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week