31.3 C
Kottayam
Wednesday, October 2, 2024

ടി.പി.ആര്‍ 14നും താഴെ; രോഗവ്യാപനം കുറയുന്നു, ഇന്നലെ 2,35,532 പേര്‍ക്കു കൊവിഡ്

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി സൂചന നല്‍കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്. ഇന്നലെ പരിശോധിച്ചവരില്‍ 13.39 ശതമാനം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 871 പേര്‍ ഇന്നലെ മരിച്ചു. 3,35,939 പ രോണ് രോഗമുക്തി നേടിയത്.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായ 20,04,333 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,65,04,87,260 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുറയുന്നതായാണ് കണക്കുകള്‍. കര്‍ണാടകയില്‍ ഇന്നലെ 31,198 പേര്‍ക്കാണ് കൊവിഡ്.

മഹാരാഷ്ട്രയില്‍ 24,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കര്‍ണാടകയില്‍ 20.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. നിലവില്‍ 2,88,767 പേരാണ് ചികിത്സയിലുള്ളത്.മഹാരാഷ്ട്രയില്‍ ഇന്നലെ 45,648 പേര്‍ക്കാണ് രോഗ മുക്തി. 103 പേര്‍ മരിച്ചു. നിലവില്‍ 2,66,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തി.

അതേസമയം ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസായ ‘നിയോകോവ്’ എത്രമാത്രം അപകടകാരിയാണ് എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സൗത്ത് ആഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവ് കണ്ടെത്തിയത്.ഇതു മനുഷ്യര്‍ക്കു ഭീഷണിയാകുമോ എന്ന് കൂടുതല്‍ പഠനങ്ങള്‍ക്കുശേഷമേ വ്യക്തമാകൂ എന്നാണ് ഡബ്ല്യുഎച്ച്ഒ വൃത്തങ്ങള്‍ പറയുന്നത്. മനുഷ്യരിലെ 75 ശതമാനം പകര്‍ച്ചവ്യാധികളുടെ ഉറവിടം വന്യമൃഗങ്ങളാണ്.

കൊറോണ വൈറസുകള്‍ പലപ്പോഴും വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ജീവികളിലാണ് കാണുന്നത്, ഡബ്ല്യുഎച്ച്ഒ പറഞ്ഞു.ചൈനീസ് ഗവേഷകരുടെ റിപ്പോര്‍ട്ടുപ്രകാരം, കോവിഡ്-19ന് കാരണമായ സാര്‍സ് കോവ്2 വൈറസ് പോലെ മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ നിയോകോവിന് കഴിയും. ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാല്‍ വൈറസ് മനുഷ്യര്‍ക്ക് അപകടകരമാകും എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഈ വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുക.

അതിനാല്‍ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്നും ഗവേഷകര്‍ ആശങ്ക പങ്കുവച്ചു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week