29.3 C
Kottayam
Wednesday, October 2, 2024

മൂന്നുമാസമായി ടിനി ടോമിന് പുളിച്ച തെറി,10 മിനിട്ടുകൊണ്ട് പ്രതിയെ പിടിച്ച് പോലീസ്‌

Must read

കൊച്ചി:നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ലൈവിലെത്തിയ ടിനി ടോമിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ കണ്ടുപിടിച്ച എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തി ടിനി ടോം നന്ദിപറഞ്ഞത്. ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്.

വിളികള്‍ അസഹ്യമായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പല പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ടിനിടോമിനെ ദേഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി പിന്‍വലിക്കുകയായിരുന്നു

മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്നും ആരെയും ഉപദ്രവിക്കരുതെന്നും സ്നേഹത്തോടെ ഉപദേശവും നല്‍കി. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്ഐമാരായ സി.കൃഷ്ണകുമാര്‍, എം.ജെ ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്ന മരയ്ക്കാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തനിക്കേറെ പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സ്പിരിറ്റ്’ എന്ന സിനിമ തനിക്ക് സ്പെഷ്യല്‍ ആകുന്നതില്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ടെന്നാണ് ടിനിടോം പറഞ്ഞത്. വളരെ കുറച്ചു സീനുകളിലെ അഭിനയിച്ചുള്ളൂ എങ്കിലും അതില്‍ ചെയ്തത് ഒരു ചെറിയ വേഷമായി തോന്നിയിട്ടില്ലെന്നും ആ കഥാപാത്രം അത്രത്തോളം ഉണ്ടായിരുന്നുവെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

‘സ്പിരിറ്റില്‍ രഘുനന്ദന്‍ എന്ന മദ്യാസക്തനായ കഥാപാത്രത്തെ ഉപദേശിക്കുന്ന ബാര്‍ ജീവനക്കാരനാണ് ഞാന്‍. എന്റെ പറച്ചിലില്‍ രഘുനന്ദന്‍ തന്നിലെ തെറ്റ് തിരിച്ചറിയണം. അത്രത്തോളം ശക്തമായ കഥാപാത്രമായിരുന്നു എന്റേത്. സ്പിരിറ്റില്‍ അഭിനയിക്കും മുന്‍പേ ഞാന്‍ എന്റെ അപ്പനോട് മുപ്പത് വര്‍ഷമായി പറയുന്ന കാര്യമാണ് കുടി നിര്‍ത്തണമെന്ന്. പക്ഷെ അപ്പന്‍ ഒരിക്കല്‍ പോലും അത് അനുസരിച്ചിട്ടില്ല.

അങ്ങനെയുള്ള ഞാന്‍ സ്പിരിറ്റില്‍ അത്തരമൊരു വേഷം ചെയ്യാനെത്തുമ്പോള്‍ സ്വാഭാവികമായും ഭയക്കേണ്ടി വരുമല്ലോ. മാത്രവുമല്ല ആ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞാന്‍ അറിഞ്ഞ മറ്റൊരു കാര്യം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ചെയ്യാനിരുന്ന വേഷമായിരുന്നു അതെന്നാണ്. അത് അറിഞ്ഞതും അതിന്റെ ഒരു ടെന്‍ഷനും അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനൊക്കെ അഭിനയിച്ചാല്‍ ഒരേ ഒരു സീന്‍ ആണെങ്കിലും പോലും ഏത് നിലയില്‍ എത്തേണ്ടതാണ്’എന്നും ടിനി ടോം പറയുന്നു.

https://fb.watch/aKC1y_tBFU/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week