കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നല്‍കിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ബാലചന്ദ്രകുമാര്‍. സംവിധായകന്‍ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നല്‍കിയതെന്നും കേസിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെടുകയും കേസില്‍ ഇടപെടീക്കാമെന്നും, മുഖ്യമന്ത്രി അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബിഷപ്പിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞതായും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്.
പിന്നീട് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പണം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ശത്രുതയായി.എന്നാല്‍ ഈ വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാനാണെന്നാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം. സത്യവാങ്മൂലം പോലീസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ടാബ് കണ്ടെടുത്തിട്ടില്ലബാലചന്ദ്രകുമാര്‍ തന്റെ ശബ്ദം റെക്കോഡ് ചെയ്തു എന്ന് പറയപ്പെടുന്ന ടാബ് ഇതുവരെ അന്വേഷണസംഘം കണ്ടെടുത്തിട്ടില്ല.
അത് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ടാബില്‍ നിന്നും ലാപ്ടോപ്പിലേക്ക് റെക്കോഡ് ചെയ്ത വോയ്സ് റെക്കോഡുകളാണ് കണ്ടെത്തിയതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഇതുതന്നെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.