കൊച്ചി: സംസ്ഥാനത്ത് മദൃവിതരണത്തിനുള്ള ഓൺെലെെൻ ടോക്കൺ വിതരണത്തിൽ മദ്യശാലകൾ തിരഞ്ഞെടുക്കുന്നതിൽ ഉള്ള ദൂരപരിധി കുറയ്ക്കാൻ തീരുമാനം.ഇനി ആദ്യം മദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 കിലോമീറ്റർ ദൂരപരിധിക്ക് ഉള്ളിൽ ലഭ്യമാക്കും.
നേരത്തെ ഇത് 25 കിലോമീറ്റർ ആയിരുന്നു.വിദൂര സ്ഥലങ്ങളിൽ നിന്ന് മദ്യം വാങ്ങേണ്ടി വരുന്നതിനെത്തിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദൂരപരിധി മാറ്റാൻ തീരുമാനമെടുത്തത്.
അതേസമയം രണ്ടു ദിവസത്തെ ഇടവേയ്ക്കുശേഷം സംസ്ഥാനത്ത് മദ്യ വിൽപ്പനക്കുള്ള ഓൺലൈൻ ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളിൽ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്.
ഇന്ന് 4,56000 പേർക്ക് ടോക്കൺ നൽകും.
12 മണിക്ക് ആണ് ബുക്കിംഗ് ആരംഭിച്ചത്. 10 മിനുട്ടിൽ ബുക്കിംഗ് ഒന്നര ലക്ഷം കടന്നു. ബുക്ക് ചെയ്യുന്നതിന് സാങ്കേതിക തടസവും ഉണ്ടായില്ല. ബുക്കിങ് തടസം ഒഴിവാക്കാൻ ഒ ടി പി സേവന ദാതാക്കളുടെ എണ്ണം ഒന്നിൽ നിന്നും മൂന്നാക്കി വധിപ്പിച്ചിരുന്നു. ബെവ് ക്യൂ ആപ്പ് പൂർണമായും പ്രവർത്തനക്ഷം ആയില്ല. വിൽപ്പന കേന്ദ്രങ്ങളിൽ സ്കാൻ ചെയ്യുന്നതിനുള്ള സംവിധാനം എല്ലായിടത്തും നിലവിൽ വന്നിട്ടില്ല.ഈ സംവിധാനം വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതായി ഫെയർ കോഡ് അറിയിച്ചു.
രണ്ടു ദിവസത്തെ ഡ്രൈ ഡേ ആചരണത്തിന് ശേഷം നാളെ മദ്യവിതരണം പുനരാരംഭിക്കും.നാളത്തേക്കുള്ള ടോക്കൺ ആണ് ഇന്ന് നൽകുന്നത്.