25.5 C
Kottayam
Sunday, October 6, 2024

‘പരാതിയുമായി പുലര്‍ച്ചെ ഒന്നരയ്ക്ക് സ്റ്റേഷനില്‍ പോയി, നേരം വെളുക്കുമ്പോള്‍ കൊണ്ടുത്തരാം എന്നു പറഞ്ഞു’; പോലീസിന് എതിരെ ഷാന്‍ ബാബുവിന്റെ അമ്മ

Must read

കോട്ടയം: കോട്ടയത്ത് പത്തൊന്‍പതുകാരനെ കൊന്ന് പോലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍, മകനെ ജോമോന്‍ കെ ജോസ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസിനോട് പറഞ്ഞിരുന്നതായി ഷാന്‍ ബാബുവിന്റെ അമ്മ. പുലര്‍ച്ചെ ഒന്നര മണിക്ക് പരാതി നല്‍കാനായി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പോയിരുന്നു. ഷാന് ഒന്നും സംഭവിക്കില്ലെന്നും രാവിലെ തിരികെയെത്തിക്കുമെന്നും പോലീസ് പറഞ്ഞതായി ഷാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒന്നും സംഭവിക്കില്ല, നോക്കിക്കോളാം, നേരം വെളുക്കുമ്പോള്‍ കൊണ്ടുതരുമെന്ന് പോലീസ് പറഞ്ഞതാണ്. ഈ സര്‍ക്കാര്‍ ഇവരെയക്കെ എന്തിനാണ് വെറുതേ വിടുന്നത്… എന്നോട് എന്തിനാണ് ഇത് ചെയ്തത്… ഞങ്ങള്‍ ആരോടും ഒരു ദ്രോഹവും ചെയ്തില്ലല്ലോ…’ ഷാന്‍ ബാബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

ജില്ലയില്‍ ഗുണ്ടകള്‍ക്കിടയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് ജോമോന്‍ ജോസ് കൊലപാതകം നടത്തിയതെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ പറഞ്ഞു. ഇയാളെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ തന്റെ സ്വാധീനം നഷ്ടമായി. ഈ സ്വാധീനം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ഷാന്‍ബാബുവിനെ ആക്രമിച്ചതെന്നാണ് ജോമോന്‍ മൊഴി നല്‍കിയതെന്ന് എസ്പി പറഞ്ഞു.കൊല നടത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡി ശില്‍പ്പ പറഞ്ഞു.

ജോമോനെതിരെ നിരവധി ക്രിമിനല്‍ കേസുകളും കഞ്ചാവ് കേസുകളും നിലവിലുണ്ട്. കൃത്യം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എസ്പി പറഞ്ഞു.കോട്ടയത്ത് ജോമോന്റെയും സൂര്യന്റെയും നേതൃത്വത്തില്‍ രണ്ട് ഗുണ്ടാ സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലപ്പെട്ട വിമലഗിരി സ്വദേശി ഷാന്‍ബാബു ഗുണ്ടാ തലവന്‍ സൂര്യന്റെ വിശ്വസ്തനായി പ്രവര്‍ത്തിക്കുകയായിരുന്നു.

സൂര്യന്റെ സംഘവുമായി ജോമോന് തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സൂര്യന്റെ സംഘത്തിന് ഒരു തിരിച്ചടി നല്‍കാന്‍ ജോമോന്‍ പദ്ധതിയിട്ടു. ഗുണ്ടാസംഘത്തിലെ ചിലരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.ഇതിനായി ഷാന്‍ബാബുവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ജോമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറഞ്ഞു. ഉടന്‍തന്നെ പൊലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഞായറാഴ്ച രാത്രി ഷാനിനെ കാമാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ ജോമോന്‍ മൃതദേഹം കൊണ്ടിടുന്നതെന്നും കോട്ടയം എസ്പി വ്യക്തമാക്കി.

അതേസമയം കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മര്‍ദിച്ചിരുന്നു. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശില്‍പ വ്യക്തമാക്കി. ഷാന്‍ ബാബുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോന്‍ പൊലീസിനോട് പറഞ്ഞു. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്തെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ജില്ലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തും മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായും എസ് പി ഡി ശില്‍പ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

Popular this week