31.5 C
Kottayam
Wednesday, October 2, 2024

സംസ്ഥാനത്ത് ആകെ 528 ഒമിക്രോൺ രോഗികൾ; ഇന്ന് 48 പേർക്ക് കൂടി സ്ഥിരീകരിച്ചു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.

33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കോഴിക്കോട് യുഎഇ 3, ഖത്തര്‍ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്‌സാന, ഖത്തര്‍, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂര്‍ യുഎഇ 3, യുഎസ്എ 1, തിരുവനന്തപുരം യുഎഇ 5, കുവൈറ്റ് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്‌ട്രേലിയ 1 എന്നിങ്ങനെ വിദേശത്ത് നിന്നും വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week