24.5 C
Kottayam
Sunday, October 6, 2024

വില്ലേജ് ഓഫിസില്‍ മദ്യ ലഹരിയിൽ ഉദ്യോഗസ്ഥനും ഇടനിലക്കാരനും, കൈയോടെ പിടികുടി നാട്ടുകാര്‍

Must read

ഇടുക്കി: മൂന്നാര്‍ വട്ടവട വില്ലേജ് ഓഫിസില്‍ മദ്യ ലഹരിയിലായിരുന്ന ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാര്‍ കൈയോടെ പിടികുടി ഓഫിസില്‍ തടഞ്ഞുവച്ചു. വട്ടവട വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജിഷ് ആണ് മദ്യപിച്ച് ഓഫിസില്‍ അബോധാവസ്ഥയിലായിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

വില്ലേജ് ഓഫിസില്‍ കരം അടയ്ക്കാന്‍ എത്തിയ ആളാണ് മദ്യലഹരിയില്‍ ഓഫീസറെ കണ്ടത്. തുടര്‍ന്ന് സമീപത്തുള്ള നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഓഫീസിന് പുറത്ത് മദ്യകുപ്പി കണ്ടെത്തി. വില്ലേജ് ഓഫിസര്‍ അവധിയായിരുന്നതിനാല്‍ റെജിഷ് മാത്രമാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. 

ഓഫീസില്‍ എത്തിയ നാട്ടുകരാണ് ഉദ്യോഗസ്ഥനെ അബോധാവസ്ഥയിലും ഇടനിലക്കാരനെ മദ്യപിച്ച നിലയിൽ മറ്റൊരു ഉദ്യോഗസ്ഥന്റ കസേരയിലും ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ദേവികുളം സബ്കളക്ടറെയും തഹസില്‍ദാറെയും വിവരം അറിയിച്ചു. ദേവികുളം തഹസില്‍ദാര്‍ ഷാഹിന രാമകൃഷ്ണന്‍ വട്ടവട വില്ലേജ് ഒഫിസില്‍ എത്തിയെങ്കിലും ഇയാള്‍ താമസസ്ഥലത്തേക്ക് പോയിരിന്നു. നാട്ടുകാരില്‍ നിന്ന് ലഭിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week