25.8 C
Kottayam
Wednesday, October 2, 2024

‘എന്നോട് ക്ഷമിക്കണം മാഡം’…, സോറി!, മോഹന്‍ലാലിനെ കൊണ്ട് ഷീലു എബ്രഹാമിനോട് മാപ്പ് പറയിച്ച് സിദ്ദിഖ്; അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനിടെ സംഭവിച്ചത്

Must read

മലയാള താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്നിരുന്നത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും കുറ്റപ്പെടുത്തിയും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ആദ്യം രംഗത്തെത്തിയത് തിലകന്റെ മകനായ ഷമ്മി തിലകന്‍ ആയിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താല്‍ തന്റെ പത്രിക തള്ളി എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്ലാനിംഗുകളും കാര്യങ്ങളുമാണ് അമ്മയുടെ മക്കള്‍ക്കിടയിലുള്ളതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം താരങ്ങളെല്ലാം ഒത്തു കൂടി ജനറല്‍ ബോഡി യോഗം കൂടിയിരുന്നു. ഇതില്‍ ചില താരങ്ങള്‍ പ്രസംഗിക്കുന്നതിനിടെ ഷമ്മി തിലകന്‍ അത് മൊബൈലില്‍ പകര്‍ത്തുകയുണ്ടായി.

ഇത് ചില താരങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അമ്മയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റ് ശ്വേത മേനോന്റെയും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. തുടര്‍ന്ന് ശ്വേത പരിസരം നോക്കാതെ പൊട്ടിത്തെറിക്കുകയും ഷമ്മിയെ അമ്മയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന മുറവിളി ഉയരുകയും ചെയ്തു. ഇതിനെ പ്രതികൂലിച്ച് പല താരങ്ങളും മുന്നോട്ട് എത്തുകയും ചെയ്തു. ഷമ്മി തിലകനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് ജനാധിപത്യ മാര്‍ഗങ്ങളില്‍ ആകണമെന്നാണ് നടി ഷീലു എബ്രഹാം പറഞ്ഞത്.

ഷീലു തന്റെ നിലപാട് വ്യക്തമാക്കിയതോടെ മോഹന്‍ലാല്‍ അടുത്തിരുന്ന സിദ്ദിഖിന്റെ ചെവിയില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. ഇതിനു പിന്നാലെ മൈക്കിലൂടെ ഈ സ്ത്രീയ്‌ക്കെന്താ തലയ്ക്ക് സ്ഥിരക്കേട് എന്തെങ്കിലും ഉണ്ടോയെന്നാണ് മോഹന്‍ലാല്‍ വരെ പറയുന്നതെന്ന് സിദ്ദിഖ് പരസ്യമായി പറഞ്ഞതോടെ സംഭവം കൈവിട്ട് പോയി. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍, മോഹന്‍ലാല്‍ എന്ന വലിയ നടന്‍, ഒരു നടിയ്‌ക്കെതിരെ അതിലുപരി ഒരു സ്ത്രീയ്‌ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താമോ എന്നായി ചോദ്യം. സംഭവത്തിന്റെ ഗുരുതാരവസ്ഥ ബോധ്യപ്പെട്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ ഷീലു എബ്രഹാമിനോട് ക്ഷമിക്കണമെന്നും എനിക്ക് തെറ്റ് പറ്റി സോറി മാഡം എന്നും തുടര്‍ച്ചയായി പറഞ്ഞു.

ഇതെല്ലാം തന്നെ സിദ്ദിഖിന്റെ തന്ത്രമെന്നാണ് അനുമാനിക്കേണ്ടത്. മോഹന്‍ലാലിനെ പോലെ ഒരു വലിയ നടനെ കൊണ്ട് ഷീലു എബ്രഹാമിന്റെ കാലില്‍ വീണു മാപ്പ് പറയിക്കണമെങ്കില്‍ സിദ്ദിഖിന്റെ തന്ത്രങ്ങള്‍ വേറെ ലെവലിലേയ്ക്ക് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന നടപടിയാണ് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ഷമ്മി തിലകനും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

Popular this week