25.1 C
Kottayam
Sunday, October 6, 2024

പി ജി ഡോക്ടർമാരുടെ സമരം  പിൻവലിച്ചു

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 16 ദിവസം നീണ്ടുനിന്ന പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ആണ് സമരം അവസാനിപ്പിക്കുന്നത്. 

രാവിലെ എട്ടു മുതൽ എല്ലാവരും ജോലിക്ക് കയറും. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കും, സ്റ്റൈപ്പൻഡിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു.   ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ വിശദമായ നിവേദനം സർക്കാരിന് നൽകും.

 ഇക്കാര്യം പഠിക്കാനും റസിഡൻസി മാനുവൽ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നല്കിയിരുന്നു.  സമരത്തിൻ്റെ ഫലമായി 307 ജൂനിയർ ഡോക്ടർമാരെ ഇതിനോടകം താൽക്കാലികമായി  നിയമിച്ചു.  

അതിനിടെ,  സെക്രട്ടേറിയറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടർമാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.  കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ
പ്രകാരമാണ് കേസ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിൽ ചർച്ചക്കെത്തിയപ്പോൾ ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർ അധിക്ഷേപിച്ചെന്നായിരുന്നു ഡോ.അജിത്രയുടെ പരാതി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week