EntertainmentKeralaNews

ശ്രീനിവാസന്‍ എന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ വിശ്വസിക്കുന്നില്ല ! മോഹൻലാൽ പറയുന്നു !

കൊച്ചി: ഒരു കാലത്ത് മലയാള സിനിമ വാണ താര ജോടികളായിരുന്നു മോഹൻലാലും ശ്രീനിവാസനും, ദാസനും വിജയനും മലയാള സിനിമയിലെ ഏറ്റവും മികച്ച താരാ ജോഡികളിൽ ഒന്നാണ്, പക്ഷെ ഇവരുടെ സൗഹൃദത്തിൽ പിന്നീട് ഒരു കരിനിഴൽ വീണു എന്നാണ് സിനിമ ലോകത്ത് പൊതുവെ ഉള്ളൊരു സംസാരം. അതിനു കാരണമായി സിനിമയിലെ തന്നെ താരങ്ങൾ പറയുന്നത് ‘സരോജ്‌കുമാർ’ എന്ന ചിത്രം ശ്രീനിവാസൻ മനപ്പൂർവം മോഹൻലാലിനെ കളിയാക്കാൻ വേണ്ടി മനപ്പൂർവം ചെയ്ത  ചിത്രമാണ് എന്നാണ് പറയപ്പെടുന്നത്.

അതോടൊപ്പം ആൻ്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മിൽ ഒരു വലിയ പിണക്കം തന്നെ ഇതിന്റെ പേരിലുണ്ട്, ആ സംഭവം ആൻ്റണി പറയുന്നത് ഇങ്ങനെ, തന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് താരം പറയുന്നത്, മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമയെടുത്തപ്പോള്‍ ചോദ്യം ചെയ്തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.

ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ ഒരു മടിയും കൂടാതെ അഭിനയിച്ചു. ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം  പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു.

ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. ഇതിനെ തുടർന്ന് ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല എന്നും ആന്റണി പറയുന്നു.

എന്നാൽ ഇപ്പോൾ ഈ വിഷയത്തോട് മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്, താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച്‌ സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീനിവാസന്‍ എന്നെ  അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ  വിശ്വസിക്കുന്നില്ല  ആ  സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ  ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.

തന്നെ കുറിച്ച്‌ ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹൻലാൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker