കൊച്ചി: ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന ഭാര്യയും മകളും അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ സെൽവി മകൾ ആനന്ദി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രറ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. തമിഴ്നാട് സ്വദേശിയായ ശങ്കറിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സെൽവിയും മകൾ ആനന്ദിയും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കഴുത്ത് ഞെരിച്ചതായി ഡോക്ടർക്ക് സംശയം തോന്നിയതിനേ തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെൽവിയും മകൾ ആനന്ദിയും കുറ്റക്കാരാണെന്ന് കണ്ടെത്തിത്. ശങ്കർ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുമായിരുന്നുവെന്ന് ഇവർ പോലീസിന് മൊഴി നൽകി. ഈ സാഹചര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പോലീസിനേട് പറഞ്ഞത്.
തമിഴ്നാട് സ്വദേശികളായ ഇവർ 10 വർഷമായി കൊച്ചിയിലാണ് താമസം. വിവിധ ജോലികൾ ചെയ്തുവരികയാണ്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.