33.6 C
Kottayam
Tuesday, October 1, 2024

വരന്‍ താലി കെട്ടി, കാമുകന്‍ സിന്ദൂരം ചാര്‍ത്തി! സിനിമാക്കഥയെ വെല്ലുന്ന വിവാഹം; വീഡിയോ കാണാം

Must read

ലക്‌നൗ: യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ചിലപ്പോള്‍ സിനിമകളെ പോലും വെല്ലുന്നവയായിരിക്കും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ഒരു കല്യാണമാണ് ഇത്തരത്തില്‍ സിനിമാക്കഥകളെ പോലും അമ്പരപ്പിച്ചത്. വരന്‍ യുവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ ശേഷം, വധൂവരന്മാര്‍ മാലകള്‍ കൈമാറാന്‍ ഒരുങ്ങുമ്പോഴാണ് കല്യാണ വേദിയെ പോലും അമ്പരപ്പിച്ച സംഭവം നടന്നത്.

കാണികള്‍ക്കിടയില്‍ നിന്നിരുന്ന യുവാവ് മുഖം മറച്ച് വേദിയില്‍ കടന്നെത്തി യുവതിയെ സിന്ദൂരം അണിയിക്കുകയായിരുന്നു. യുവതിയുടെ മുന്‍കാമുകനാണ് ഇതെന്നാണ് വിവരം. വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയുമായിരുന്നു. ഗോരഖ്പൂരിലെ ബുധത്തിലെ ഹാര്‍പൂരില്‍ ആണ് സംഭവം നടന്നത്. ഡിസംബര്‍ 1 നായിരുന്നു വിവാഹം.

വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി, ശേഷം വരണമാല്യം പരസ്പരം അണിയുന്ന ചടങ്ങെത്തിയപ്പോഴായിരുന്നു മുന്‍കാമുകന്റെ അപ്രതീക്ഷിത എന്‍ട്രി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി നഗരത്തിന് പുറത്ത് പോയപ്പോഴാണ് യുവതി യുവാവുമായി അടുത്തത്. പ്രണയം വീട്ടില്‍ പറയാന്‍ തീരുമാനിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്.

ഇതോടെ, പ്രണയം അവസാനിപ്പിച്ച് മറ്റ് വഴികളില്ലാതെ യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കാമുകന്റെ അപ്രതീക്ഷിത എന്‍ട്രിയില്‍ യുവതിയും അമ്പരന്നു. യുവാവിന്റെ പ്രവൃത്തിയില്‍ പ്രകോപിതരായ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങി. വധുവിനെ വരന്‍ വീണ്ടും പിറ്റേ ദിവസം വിവാഹം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week