കൊച്ചി:മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ആദായനികുതി വകുപ്പിൻ്റെ ടിഡിഎസ് വിഭാഗമാണ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുവെന്നാണ് സൂചന.
ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച
മോഹൻലാലിന്റെ(mohanlal) ‘മരക്കാർ: അറബിക്കടലിന്റെ സിംഹം'(Marakkar: Arabikadalinte Simham) എന്ന ബിഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും ലഭിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ് ഇതിന് തെളിവ്. ഡിസംബർ രണ്ടാം തീയതി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍(motion poster) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോള്‍.
ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ചിത്രം തിയറ്ററിലെത്താൻ ഇനി ആറ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പോസ്റ്റർ പുറത്തുവിട്ടത്.ഇത്തരത്തിൽ റിലീസിന് ദിവസങ്ങൾ മാത്രം അവശേഷിയ്ക്കെ നടന്ന റെയ്ഡ് സിനിമാ മേഖലയെ ഞെട്ടിച്ചിട്ടുണ്ട്.