25.7 C
Kottayam
Saturday, May 18, 2024

ഡിസ് ലൈക്ക് വേണ്ട,വമ്പൻ മാറ്റവുമായി യൂട്യൂബ്

Must read

മുംബൈ:യൂ ട്യൂബ് വീഡിയോകൾക്കുള്ള ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കാൻ യൂ ട്യൂബ്. വീഡിയോകൾക്ക് വരുന്ന ഡിസ്‍ലൈക്ക് വീഡിയോ അപ്‍ലോഡ് ചെയ്തവർക്ക് മാത്രമാകും ഇനി കാണാൻ കഴിയുക. മറ്റുള്ളവർക്ക് ഡിസ്ലൈക്ക് നൽകാൻ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ് ലൈക്കുകൾ ഉണ്ടെന്നത് അടക്കമുള്ള വിവരങ്ങൾ കാണാൻ കഴിയില്ല. വീഡിയോകൾ ഇടുന്നവർക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് യൂ ട്യൂബ് അറിയിച്ചു.

വീഡിയോകൾക്കെതിരെ ഡിസ്ലൈക്കുകൾ നൽകുന്ന ക്യാംപയിനുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റർമാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തൽ. അതേസമയം തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നൽകുന്നത് തിരിച്ചറിയാൻ ഡിസ്ലൈക്കുകൾ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്.

യൂട്യൂബ് ക്രിയേറ്റർമാർക്കെതിരെയുള്ള ആക്രമണങ്ങൾ തടയുകയെന്ന ഉദ്ദേശത്തോെടെയാണ് പുതിയ പരിഷ്കാരം യൂട്യൂബ് നടപ്പിലാക്കുന്നത്. സമാനമായി ഫേസ്ബുക്കും ഡിസ്ലൈക്ക് ബട്ടൻ പരീക്ഷിച്ചിരുന്നെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തി അത് നീക്കം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week