33.6 C
Kottayam
Tuesday, October 1, 2024

യുദ്ധങ്ങള്‍ക്കായി ദൈവനാമം ഉപയോഗിക്കരുത്; ശ്രദ്ധേയമായി മാര്‍പാപ്പയുടെ ഒന്‍പതു നിര്‍ദേശങ്ങള്‍

Must read

റോം: ഒക്ടോബര്‍ 16ന് റോമില്‍ ചേര്‍ന്ന സാമൂഹ്യ സംഘടനകളുടെ നാലാമത് ആഗോള സമ്മേളനത്തിന് മാര്‍പാപ്പ അയച്ച സന്ദേശം ശ്രദ്ധേയ ചര്‍ച്ചയാകുന്നു. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ മുന്നില്‍ മാര്‍പാപ്പ മുന്നോട്ടുവച്ച ഒന്‍പതു നിര്‍ദേങ്ങളാണ് ഇവയില്‍ ശ്രദ്ധേയമായത്. ഇവ ഇതിനകം മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

1. മരുന്നുത്പാദിപ്പിക്കുന്ന ലബോറട്ടറികളോട്: ഓരോ മനുഷ്യവ്യക്തിക്കും പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍, മനുഷ്യത്വത്തിന്റെ അടയാളമായി ബൗദ്ധികസ്വത്തവകാശം ഇളവുചെയ്യുക. മൂന്നോ നാലോ ശതമാനം ജനങ്ങള്‍ക്കു മാത്രം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞ രാജ്യങ്ങളുണ്ടെന്നോര്‍ക്കണം.
2. അന്തര്‍ദേശീയ ധനകാര്യസ്ഥാപനങ്ങളോട്: ദരിദ്രരാജ്യങ്ങളിലെ ആളുകളുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആ രാജ്യങ്ങളുടെ കടങ്ങള്‍ ഇളച്ചുകൊടുക്കുക. അവരുടെ താത്പര്യത്തിനു വിരുദ്ധമായാണ് ഈ കടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

3. ചൂഷണാത്മകമായ കന്പനികളോട് (ഖനനം, എണ്ണഖനനം, റിയല്‍ എസ്റ്റേറ്റ്, കാര്‍ഷിക ബിസിനസ്): കാടുകളും തണ്ണീര്‍ത്തടങ്ങളും മലകളും നശിപ്പിക്കുന്നതും നദികളും കടലും ദുഷിപ്പിക്കുന്നതും ഭക്ഷണത്തെയും ജനങ്ങളെയും വിഷലിപ്തമാക്കുന്നതും അവസാനിപ്പിക്കുക.
4. വന്പന്‍ ഭക്ഷ്യവസ്തു കോര്‍പറേറ്റുകളോട്: വിലവര്‍ധിപ്പിക്കാനും അങ്ങനെ വിശക്കുന്നവരുടെ അപ്പം പിടിച്ചുവയ്ക്കാനും കാരണമാകുന്ന ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും കുത്തകസംവിധാനങ്ങള്‍ അടിച്ചേല്പിക്കുന്നതു നിര്‍ത്തുക.

5. ആയുധനിര്‍മാതാക്കളോടും വില്പനക്കാരോടും: ദശലക്ഷങ്ങളുടെ മരണത്തിനും പലായനത്തിനും കാരണമാകുന്ന മണ്ണിനും രാഷ്ട്രീയത്തിനുംവേണ്ടിയുള്ള വൃത്തികെട്ട കളികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സന്പൂര്‍ണമായി അവസാനിപ്പിക്കുക.
6. സാങ്കേതികവിദ്യാ ഭീമന്മാരോട്: ലാഭത്തിനുവേണ്ടി വിദ്വേഷപ്രചാരണം, മുഖംമിനുക്കല്‍, വ്യാജവാര്‍ത്തകള്‍, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, രാഷ്ട്രീയ കൈകടത്തലുകള്‍ എന്നിവ പരിഗണിക്കാതെ ജനങ്ങളുടെ ദൗര്‍ബല്യവും പോരായ്മകളും ചൂഷണം ചെയ്യുന്നതു നിര്‍ത്തുക.

7. ടെലികമ്യൂണിക്കേഷന്‍ വന്പന്മാരോട്: അടച്ചിടല്‍വേളകളില്‍പോലും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ഇന്റര്‍നെറ്റിലൂടെ അധ്യാപകര്‍ക്ക് പഠനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനു തയാറാകുക.
8. മാധ്യമങ്ങളോട്: സത്യാനന്തര തന്ത്രങ്ങളും തെറ്റായ വിവരദാനവും അപകീര്‍ത്തിപ്പെടുത്തലും അഴുക്കിനോടും അപവാദങ്ങളോടുമുള്ള അനാരോഗ്യകരമായ ആകര്‍ഷണവും അവസാനിപ്പിച്ച് മനുഷ്യസാഹോദര്യത്തിനും ഏറ്റവുമധികം നഷ്ടം വന്നിട്ടുള്ളവരോടുള്ള സഹാനുഭൂതിക്കുംവേണ്ടി നിലകൊള്ളുക.
9. പ്രബലരാജ്യങ്ങളോട്: ഏതു രാജ്യത്തെയും കടന്നാക്രമിക്കുന്നതും ഏകപക്ഷീയമായി ഉപരോധമേര്‍പ്പെടുത്തുന്നതും അവസാനിപ്പിക്കുക. നവകൊളോണിയലിസം പാടില്ല. യുഎന്‍ പോലുള്ള ബഹുസ്വരവേദികളിലാണ് സംഘര്‍ഷങ്ങള്‍ പരിഹൃതമാകേണ്ടത്. ശ്രേഷ്ഠമായ ലക്ഷ്യങ്ങളോടും വിശേഷണങ്ങളോടുംകൂടെ നടത്തപ്പെട്ട ഏകപക്ഷീയമായ ഇടപെടലുകളും കടന്നുകയറ്റങ്ങളും അധിനിവേശങ്ങളും അവസാനിച്ചതെങ്ങനെയെന്നു നാം കണ്ടുകഴിഞ്ഞു.

ഇപ്പോഴത്തെ ലോകക്രമത്തെ നിയന്ത്രിക്കുന്ന ഒന്പതു ശക്തികേന്ദ്രങ്ങളോടു നയങ്ങള്‍ തിരുത്താന്‍ ദൈവനാമത്തില്‍ അദ്ദേഹം ആവശ്യപ്പെടുകയാണ്.. ഇപ്പോഴത്തെ സംവിധാനങ്ങള്‍ ലാഭക്കൊതിമൂലം മനുഷ്യനിയന്ത്രണങ്ങള്‍ക്കു വെളിയിലാണ്. ഈ യന്ത്രത്തിനു ബ്രേക്കിടാന്‍ സമയമായി. അഗാധമായ കൊക്കയിലേക്കാണ് ഈ യന്ത്രം നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ പ്രതിനിധാനം ചെയ്യണമെന്നും അവരുടെ പൊതു നന്മയ്ക്കായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സാധാരണ പൗരജനങ്ങളെയും അവര്‍ ശ്രവിക്കണം. സാന്പത്തികശേഷിയുള്ളവരെ മാത്രം കേട്ടാല്‍ പോരാ. കാരണം മനുഷ്യജാതിയുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ഉപരിപ്ലവമായ ആശയഗതികളാണ് അവരുടേത്. മാര്‍പാപ്പ മതനേതാക്കളോടും ഒരു പ്രധാന കാര്യം പറഞ്ഞു. അവര്‍ യുദ്ധങ്ങളെയോ വിപ്ലവങ്ങളെയോ സഹായിക്കാന്‍ ദൈവനാമം ഉപയോഗിക്കാന്‍ പാടില്ല. അവര്‍ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് മനുഷ്യന്റെ സമഗ്ര പുരോഗതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കണം. സമൂഹത്തിന്റെ പാര്‍ശ്വങ്ങളില്‍ കഴിയുന്നവരുടെ നെടുവീര്‍പ്പുകളും അവരുടെ സംഗീതവും സമൂഹത്തിലാകമാനം പ്രതിധ്വനിപ്പിക്കുന്ന സ്‌നേഹത്തിന്റെ പാലങ്ങളാകണം അവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week