ഗോരഖ്പുര്‍: ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലുള്ള ജൂബിലി ഇന്റര്‍ കോളജിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പുറത്തുനിന്നുള്ള രണ്ട് സുഹൃത്തുക്കളുടെ സഹായത്താല്‍ അധ്യാപകനെ മര്‍ദിച്ചത്.
മറ്റു രണ്ടുപേര്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സ്കൂളിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തിലെ പ്രധാനപ്രതിയായ വിദ്യാര്‍ഥിയെ പോലീസ് പിടികൂടി ജുവനൈല്‍ ഹോമില്‍ അയച്ചു. മറ്റു രണ്ടുപേരെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News