കുറവിലങ്ങാട്:മോനിപ്പള്ളി എം.സി.റോഡിലൂടെ ഏഴര ലക്ഷം രൂപയുടെ മയ ക്കുമരുന്നുകളുമായി എത്തിയ ബിരുദ വിദ്യാർഥിയെ പോലീസ് സാഹസികമായി പിടികൂടി. കോട്ടയം വേളൂർ ലളിതസദനം വി ട്ടിൽ എ.അഭിജിത്ത് (21) ആണ് പോലീസ് പിടിയിലായത്.
വിപണിയിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന എട്ട് ഗ്രാം എം.ഡി.എം.എ.യുമാണ് അഭി ജിത്തിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തത്.പാർട്ടി ഡ്രഗ് ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളിൽ അറിയപ്പെടുന്ന അതിഗരുതരമായ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് എം.ഡി. എം.എ.
എം.സി. റോഡിൽ വാഹനം വിലങ്ങി വ്യാഴാഴ്ച പുലർച്ചെയായിരു ന്നു അറസ്റ്റ്.എം.സി. റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് പോലീസ് വാഹനം അടക്കം കുറുകെയിട്ടാണ് അമിതവേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് അടക്കം പിടികൂടുന്നത്.കടന്നുകളയാനുള്ള എല്ലാ വഴികളും അടച്ചായിരുന്നു പോലീസ് നീക്കം.
ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി,വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസ് എന്നിവരാണ് അഭിജിത്തിനെ പിടികൂടാൻ കുറവിലങ്ങാട് പോലീസിന് നിർദേശം നൽകിയത്.
ഹൈവേ പോലീസിൻറ സഹായവും ലഭിച്ചു.കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെകർ സജീവ് ചെറിയാൻ നേതൃത്വത്തിൽ ഹൈവേ പോലീസിൻറെ സഹായത്തോടെ ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാ ഡാണ് അഭിജിത്തിനെ പിടിച്ചത്.
കുറവിലങ്ങാട് എസ്.ഐ.തോമസ്കുട്ടി ജോർജ്, എ.എ സ്.ഐ.മാരായ ആർ. അജി സാജുലാൽ, എസ്.സി.പി.ഒ. എ.വി. ജോസ്, സി.പി.ഒ. രാജീവ്, ഡബ്ല്യൂ.സി.പി.ഒ. മാരായ ഇ.ഡി. ബിന്ദു, കെ.കെ. ബിന്ദു, നാർ കോട്ടയം ജില്ലാ പോലീസ് ക്കോട്ടിക് സെൽ എസ്.ഐ.ബിജോയ് മാത്യു, സി.പി.ഒ. മാരായ ശ്യാം എസ്.നായർ, കെ .എസ്. ഷൈൻ, ജില്ലാ ആൻറി നാർക്കോട്ടിക് സെൽ സ്ക്വാഡ് അംഗങ്ങളായ തോംസൺ കെ. മാത്യു, അജയ് കുമാർ, ശ്രീജി ത് ബി.നായർ, വി.കെ. അനീഷ്, എസ്. അരുൺ, ഷമീർ സമദ്, ഹൈവേ പോലീസ് എസ്.ഐ. അശോകൻ, സി.പി.ഒ.മാരായ റിമോൻ, എം. സജി തുടങ്ങിയവ രടങ്ങുന്ന വൻ പോലീസ് സന്നാ ഹം ഒരുക്കിയാണ് പ്രതിയായി വലവിരിച്ചത്.
ബാംഗ്ലൂരിൽ ബി.ബി.എ. വിദ്യാർ ഥിയാണ് പിടിയിലായ അഭിജിത്ത്. ലഹരിമാഫിയായിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് കരുതുന്നു.
ബാംഗ്ലൂരിൽ നിന്നാണ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ശേഖരിച്ചതെന്നാണ് പോലീസി ന് നൽകിയ മൊഴി. കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ വിതരണമായിരുന്നു ലക്ഷ്യം. അടിപിടി കേസുകളിൽ കുമരകം സ്റ്റേഷനിൽ മുമ്പും അഭിജിത്ത് പ്രതിയായി കേസുണ്ട്.