31.3 C
Kottayam
Saturday, September 28, 2024

2022 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

Must read

2022 Public Holidays- Kerala:
തിരുവനന്തപുരം:അടുത്ത വര്‍ഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.അവധികളില്‍ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.

2022 Public Holidays- Kerala- അവധി ദിനങ്ങള്‍

ജനുവരി

റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധന്‍
മാര്‍ച്ച്‌

ശിവരാത്രി – മാര്‍ച്ച്‌ ഒന്ന്- ചൊവ്വ

ഏപ്രില്‍

പെസഹ വ്യാഴാം/ഡോക്ടര്‍ അംബേദ്കര്‍ ജയന്തി- ഏപ്രില്‍ 14- വ്യാഴം
ദുഃഖവെള്ളി/വിഷു- ഏപ്രില്‍ 15- വെള്ളി

മേയ്

ഈദുല്‍ ഫിത്ര്‍*- മേയ്- രണ്ട്- തിങ്കള്‍
ജൂലൈ

കര്‍ക്കടക വാവ് – ജൂലൈ 28- വ്യാഴം
ഓഗസ്റ്റ്

മുഹര്‍റം*-

ഓഗസ്റ്റ്

എട്ട്- തിങ്കള്‍
സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കള്‍
ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം

സെപ്തംബര്‍

ഒന്നാം ഓണം- സെപ്തംബര്‍ ഏഴ്-ബുധന്‍
തിരുവോണം-സെപ്തംബര്‍ എട്ട്-വ്യാഴം
മൂന്നാം ഓണം-സെപ്തംബര്‍ ഒമ്ബത്-വെള്ളി
ശ്രീനാരായണ ഗുരു സമാധി- സെപ്തംബര്‍ 21-ബുധന്‍

ഒക്ടോബര്‍

മഹാനവമി-ഒക്ടോബര്‍ നാല്- വ്യാഴം
വിജയദശമി-ഒക്ടോബര്‍ അഞ്ച്-വെള്ളി
ദീപാവലി-ഒക്ടോബര്‍ 24-തിങ്കള്‍
ഞായറാഴ്ചയിലെ അവധി ദിനങ്ങള്‍

മന്നം ജയന്തി-ജനുവരി രണ്ട്, ഈസ്റ്റര്‍ – ഏപ്രില്‍ 17, മെയ് ദിനം- മേയ് ഒന്ന്, അയ്യന്‍ കാളി ജയന്തി- ഓഗസ്റ്റ് 28, ,ഗാന്ധി ജയന്തി- ഒക്ടോബര്‍ രണ്ട്, ക്രിസ്തുമസ്- ഡിസംബര്‍-25 എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ്.

രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങള്‍

ഈദുല്‍ അദ്‌അ (ബക്രീദ്)*- ജൂലൈ ഒമ്ബത്,നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബര്‍ 10, മിലാദി ശെരീഫ് * – ഒക്ടോബര്‍ എട്ട് എന്നീ അവധി ദിവസങ്ങള്‍ രണ്ടാം ശനിയാഴ്ചയാണ്.

ഈദുല്‍ ഫിത്ര്‍, മുഹര്‍റം, ഈദുല്‍ അദ്‌അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങള്‍ ചാന്ദ്ര ദര്‍ശനം അനുസരിച്ച്‌ വ്യത്യാസപ്പെടാം.

നിയന്ത്രിത അവധി ദിനങ്ങള്‍

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാര്‍ച്ച്‌ മൂന്ന്-വെള്ളി: സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, നാടാര്‍ സമുദായക്കാരായ അധ്യാപകര്‍ക്കും

നിയന്ത്രിത അവധി.
ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

നിയന്ത്രിത അവധി

വിശ്വകര്‍മ ദിനം- സെപ്തംബര്‍ 17- ശനി: സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, വിശ്വകര്‍മ സമുദായക്കാരായ അധ്യാപകര്‍ക്കും നിയന്ത്രിത അവധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week